ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം
BY NSH7 Oct 2022 9:28 AM GMT

X
NSH7 Oct 2022 9:28 AM GMT
മലപ്പുറം: കുറ്റിപ്പുറം മഞ്ചാടിയിലുണ്ടായ വാഹനാപകടത്തില്‍ പകരനെല്ലൂര്‍ സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച രാവിലെ 10.30 ഓടെയായിരുന്നു അപകടം. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ചെമ്പിക്കല്‍ പകരനെല്ലുര്‍ സ്വദേശിനി വലിയാക്കത്തൊടിയില്‍ ഹഫ്‌സത്ത് ബീവി (30) യാണ് മരിച്ചത്.
ബൈക്കില്‍ മറ്റൊരു വാഹനം ഇടിച്ചതിനെത്തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വീണ യുവതിയുടെ ശരീരത്തിലുടെ ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന മിനിലോറി കയറിയിറങ്ങുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന യുവതിയുടെ ഭര്‍ത്താവ് അബ്ദുല്ലക്കോയ തങ്ങളെ (40) കുറ്റിപ്പുറം അമാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ മൃതദേഹം കുറ്റിപ്പുറം പോലിസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി പൊന്നാനി താലുക്കാശുപത്രിയിലേക്ക് മാറ്റി.
Next Story
RELATED STORIES
യൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTബിപോര്ജോയ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറുന്നു; കേരളത്തില്...
7 Jun 2023 4:49 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില് പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTതാനൂര് കനോലി കനാലില് വീണ് പ്ലസ്ടു വിദ്യാര്ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTഇരുചക്രവാഹനത്തില് മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMT