മലപ്പുറം കിഴക്കെതലയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് കൊടിഞ്ഞി സ്വദേശിനി മരിച്ചു
BY NSH9 Jan 2023 4:15 PM GMT

X
NSH9 Jan 2023 4:15 PM GMT
മലപ്പുറം: കിഴക്കെതലയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ കൊടിഞ്ഞി സ്വദേശിനി മരിച്ചു. കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശി മറ്റത്ത് സൂപ്പിയുടെ ഭാര്യ ആലിപ്പറമ്പില്‍ ഫാത്തിമയാണ് മരിച്ചത്. കൊടിഞ്ഞി ഐഇസി സ്‌കൂളിലെ അധ്യാപികയാണ്.
വേങ്ങര സ്വദേശിനിയാണ്. കൊടിഞ്ഞി ജിഎംയുപി, തിരുത്തി ജിഎംഎല്‍പി, കൊടിഞ്ഞി എം എ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മലപ്പുറം കിഴക്കെതല ഓര്‍ക്കിഡ് ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.
Next Story
RELATED STORIES
മണിപ്പൂരില് ക്രൈസ്തവ കുടുംബത്തെ ആംബുലന്സില് ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള് തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്ഡ്...
4 Jun 2023 2:52 PM GMTട്രെയിന് കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMT