Latest News

കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

ചുണ്ടേല്‍ കുളങ്ങരക്കാട്ടില്‍ സത്താര്‍ - ഫിറോസ ദമ്പതികളുടെ മകനും ചുണ്ടേല്‍ ആര്‍സി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയുമായ സലീല്‍ (17) ആണ് മരിച്ചത്.

കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
X

ചുണ്ടേല്‍: കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. ചുണ്ടേല്‍ കുളങ്ങരക്കാട്ടില്‍ സത്താര്‍ - ഫിറോസ ദമ്പതികളുടെ മകനും ചുണ്ടേല്‍ ആര്‍സി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയുമായ സലീല്‍ (17) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച ചുണ്ടേലിന് സമീപം വെച്ചായിരുന്നു അപകടം. തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഫെബിന ഏക സഹോദരിയാണ്.

Next Story

RELATED STORIES

Share it