- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
അരീക്കോട് ആലുക്കല്‍ പനച്ചിത്തൊടി രാജന്‍ കന്നത്തൊടി റീജ ദമ്പതികളുടെ മകന്‍ അരുണ്‍ (20) ആണ് മരിച്ചത്.

അരീക്കോട്: കഴിഞ്ഞ ദിവസം രാത്രിയില്‍ അരീക്കോട് പെരുംപറമ്പ് സുല്ലമുസ്സലാം സയന്‍സ് കോളജ് പരിസരത്തു വെച്ച് ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു. അരീക്കോട് ആലുക്കല്‍ പനച്ചിത്തൊടി രാജന്‍ കന്നത്തൊടി റീജ ദമ്പതികളുടെ മകന്‍ അരുണ്‍ (20) ആണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകനായ അരുണ്‍ യോഗം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ അപകടം സംഭവിച്ചത്. അപകടത്തെ തുടര്‍ന്ന്നാട്ടുകാര്‍ ചേര്‍ന്ന് അരുണിനെയും, അപകടത്തില്‍ പെട്ടവരെയും ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ അരുണിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ അരുണ്‍ ഒരു ദിവസം വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തയും ഇന്നലെ രാവിലെ 10 മണിയോടെ മരണപെടുകയും ചെയ്തു.
അപകടത്തില്‍ പെട്ട മറ്റ് രണ്ട് പേരും ഗുരുതര പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. അരുണിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് കോവിഡ് പരിശോധനയ്ക്കുശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. എസ്എഫ്‌ഐ അരീക്കോട് ഏരിയ ജോയിന്‍ സെക്രട്ടറി അരുണിന്റെ മൃതദേഹം ഒരു മണിക്കൂര്‍ നേരം അരീക്കോട് ആലുക്കലില്‍ അമ്മ വീട്ടില്‍ പൊതുദര്‍ശനത്തിനുവെച്ച ശേഷം വൈകീട്ടോടെ അച്ഛന്റെ വീടായ മഞ്ചേരിയില്‍ സംസ്‌കരിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















