Latest News

മേപ്പാടിയില്‍ പുഴയില്‍ അപകടത്തില്‍പ്പെട്ട വിനോദ സഞ്ചാരികളില്‍ യുവതി മരിച്ചു

മേപ്പാടിയില്‍ പുഴയില്‍ അപകടത്തില്‍പ്പെട്ട വിനോദ സഞ്ചാരികളില്‍ യുവതി മരിച്ചു
X

കല്‍പറ്റ: വയനാട്, മേപ്പാടി എളമ്പിലേരിയില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട ശേഷം നാട്ടുകാര്‍ രക്ഷപ്പെടുത്തി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. തമിഴ്‌നാട് തിരുവള്ളൂര്‍ സ്വദേശിനി യൂനിസ് നെല്‍സന്‍ (31) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം നടന്നത്.

എളമ്പിലേരിയിലെ ഒരു റിസോര്‍ട്ടില്‍ താമസിക്കാനെത്തിയതായിരുന്നു ഇരുവരും. ഫോട്ടോയെടുക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു യുവതി മരിച്ചത്. ഇവരുടെ ഭര്‍ത്താവ് സേലം സ്വദേശിയായ ഡാനിയല്‍ സഗയരാജ് (35) ഉം അപകടത്തില്‍ പെട്ടിരുന്നുവെങ്കിലും രക്ഷപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it