ഗര്‍ഭിണിക്കും പിതാവിനും മര്‍ദ്ദനം; പോലിസ് കേസെടുത്തു
പത്ത് ലക്ഷം രൂപയാണ് നൗലത്തിന് സ്ത്രീധനമായി കുടുംബം നല്‍കിയത്
BY NAKN1 July 2021 4:40 AM GMT

X
NAKN1 July 2021 4:40 AM GMT
ആലുവ: ആലുവയില്‍ ഗര്‍ഭിണിക്കും പിതാവിനും ക്രൂര മര്‍ദ്ദനമേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു. നൗലത്ത്, പിതാവ് സലിം എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. യുവതിയുടെ ഭര്‍ത്താവ് ജൗഹര്‍, മാതാവ് സുബൈദ എന്നിവര്‍ക്കെതിരെ ആലങ്ങാട് പൊലീസ് കേസെടുത്തു.ഗാര്‍ഹിക പീഡനം, ക്രൂരമായ മര്‍ദ്ദനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.
ഏഴ് മാസം മുന്‍പായിരുന്നു ജൗഹറുമായുള്ള നൗലത്തിന്റെ വിവാഹം. പത്ത് ലക്ഷം രൂപയാണ് നൗലത്തിന് സ്ത്രീധനമായി കുടുംബം നല്‍കിയത്. ഇതില്‍ രണ്ട് ലക്ഷം രൂപ സ്വര്‍ണമായും എട്ട് ലക്ഷം രൂപ പണമായുമാണ് നല്‍കി. ഈ പണം ഉപയോഗിച്ച് ജൗഹര്‍ വീടുവാങ്ങി. മാസങ്ങള്‍ കഴിഞ്ഞതോടെ ഇയാള്‍ വീട് വില്‍ക്കാന്‍ ശ്രമം നടത്തി. ഇക്കാര്യം നൗലത്ത് പിതാവിനെ അറിയിച്ചു. ഇക്കാര്യം ചോദിക്കാന്‍ സലീം, ജൗഹറിന്റെ വീട്ടിലെത്തി. വീട് വില്‍ക്കാന്‍ അനുവദിക്കണമെന്നും അല്ലെങ്കില്‍ കൂടുതല്‍ പണം നല്‍കണമെന്നുമായിരുന്നു ജൗഹര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സലീം ഇതിന് തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് സലീമിനെ മര്‍ദ്ദിച്ചത്. പിതാവിനെ മര്‍ദിക്കുന്നത് കണ്ട് എത്തിയ നൗലത്തിനെ ജൗഹര്‍ അടിവയറ്റില്‍ തൊഴിച്ചു വീഴ്ത്തി. ഗുരുതരമായി പരുക്കേറ്റ നൗലത്ത് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്
Next Story
RELATED STORIES
ഗ്യാന്‍വാപി മസ്ജിദ് കയ്യേറ്റത്തെ അപലപിച്ചു: ഗുജറാത്ത് എഐഎംഐഎം...
18 May 2022 3:14 PM GMT'റിപബ്ലിക്കിനെ രക്ഷിക്കുക'; പോപുലര്‍ ഫ്രണ്ട് ജനമഹാ സമ്മേളനം 21ന്...
18 May 2022 3:12 PM GMTഇന്ത്യയിലെ ബഹുഭൂരിപക്ഷവും മാംസാഹാരികള്‍; നോണ്‍ വെജ് കഴിക്കുന്നവരുടെ...
18 May 2022 3:10 PM GMTഡല്‍ഹിയിലെ മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനുകളും ഏകീകരിക്കുന്നു; ഉത്തരവ് ...
18 May 2022 3:01 PM GMTതിരുവല്ലയില്‍ സ്കൂട്ടറും വാനും കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു
18 May 2022 2:46 PM GMTകൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം മൂന്നു പേര് പിടിയില്‍
18 May 2022 2:32 PM GMT