Latest News

ചെമ്പിനില്ലാത്ത ചൂടൊന്നും ഒരു മൂടിക്കും വേണ്ട; സിപിഎമ്മിനെതിരേ അബ്ദുര്‍റബ്ബ്

ചെമ്പിനില്ലാത്ത ചൂടൊന്നും ഒരു മൂടിക്കും വേണ്ട; സിപിഎമ്മിനെതിരേ അബ്ദുര്‍റബ്ബ്
X

കോഴിക്കോട്: ഹരിത വിവാദത്തില്‍ സിപിഎമ്മിനും കെ ടി ജലീലിനും എതിരേ ശക്തമായ വിമര്‍ശനവുമായി പി കെ അബ്ദുര്‍റബ്ബ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അബ്ദുര്‍റബ്ബ് വിമര്‍ശനം അഴിച്ചുവിട്ടത്. ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് ലീഗിന് മരുന്നെഴുതുന്ന ചാനല്‍ ജീവികളുടെയും, ദിവസവും മൂന്നു വീതം ലീഗ് വിരുദ്ധ പോസ്റ്റിടുന്ന മേസ്തിരിക്കൊച്ചാപ്പമാരുടെയും, സൗജന്യ ഉപദേശങ്ങളൊന്നും ലീഗ് പാര്‍ട്ടിക്കു വേണ്ട എന്നും അദ്ദേഹം പറയുന്നു.


ഹരിതയിലെയും, എംഎസ്എഫിലെയും ലീഗിലെയും പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ലീഗിനറിയാം. ലീഗിനു നേരെ മാധ്യമശ്രദ്ധ തിരിച്ചുവിട്ടാല്‍ കുഴല്‍പ്പണക്കടത്തും, സ്വര്‍ണക്കടത്തും, ഡോളര്‍ കടത്തും, കരുവന്നൂര്‍ ബേങ്ക് തട്ടിപ്പും, മരം മുറിയും, കോവിഡ് നിയന്ത്രണം കൈവിട്ടു പോയതും, എ.എം. ആരിഫ് എം.പി ഉന്നയിച്ച അരൂരിലെ ദേശീയപാത അഴിമതിയും, ഓണക്കിറ്റിലേക്ക് ഏലയ്ക്കാ വാങ്ങിയതില്‍ കയ്യിട്ട് വാരിയതും, എന്തിനേറെ പ്ലസ് വണ്‍ പ്രവേശനത്തിലെ കമ്മ്യൂണിറ്റി ക്വാട്ട വെട്ടിച്ചുരുക്കിയതുമടക്കം എല്ലാത്തില്‍ നിന്നും രക്ഷപ്പെടാമെന്നാണോ സര്‍ക്കാര്‍ കരുതുന്നത് എന്നും അബ്ദുര്‍റബ്ബ് ചോദിക്കുന്നു.


'ലീഗിതാ തീര്‍ന്ന്' എന്നും കരുതി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന എല്ലാവരോടുമാണ്... ചെമ്പിനില്ലാത്ത ചൂടൊന്നും ഒരു മൂടിക്കും വേണ്ട എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.


Next Story

RELATED STORIES

Share it