Latest News

അബ്ദുൽ റഹീമിൻ്റെ മോചനം: കീഴ്ക്കോടതി വിധി ശരിവച്ച് അപ്പീൽ കോടതി

അബ്ദുൽ റഹീമിൻ്റെ മോചനം: കീഴ്ക്കോടതി വിധി ശരിവച്ച് അപ്പീൽ കോടതി
X

റിയാദ്: കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസില് കീഴ്ക്കോടതി വിധി ശരിവച്ച് അപ്പീൽ കോടതി.‍ 20 വര്‍ഷത്തെ തടവിന് വിധിച്ചുള്ള കീഴ്ക്കോടതി വിധിയാണ് ശരിവെച്ച് ഉത്തരവായത്.

മെയ് 26-നാണ് 20 വര്‍ഷത്തെ തടവിന് വിധിച്ചുള്ള കീഴ്‌ക്കോടതി ഉത്തരവ് വന്നത്. നിലവിൽ 19 വർഷം തടവിൽ കഴിഞ്ഞ റഹീമിന് ഒരു വർഷം കൂടിയെ ഇനി ശിക്ഷ അനുഭവിക്കേണ്ടതുള്ളൂ എന്നത് കുടുംബത്തിന് വലിയ ആശ്വാസം നൽകിയിരുന്നു.

നിലവിലെ അപ്പീല്‍ കോടതിയുടെ വിധി ആശ്വാസകരമെന്ന് റിയാദ് റഹീം സഹായസമിതി വ്യക്തമാക്കി.2006 ലാണ് സൗദി ബാലൻ മരിച്ച സംഭവത്തിൽ അബ്ദുൽ റഹീമിനെ വധി ശിക്ഷയ്ക്കു വിധിച്ചത്. സൗദി ബാലൻ്റെ കുടുംബം ആവശ്യപ്പെട്ട ദിയാധനം നൽകിയ പശ്ചാത്തലത്തിലാണ് റഹീമിൻ്റെ വധശിക്ഷ റദ്ദാക്കിയത്. വീട്ടുകാരുടെയും നാട്ടുകാരുടെയും ഏറെ നാളത്തെ ശ്രമഫലമായിരുന്നു കോടതി വിധി.

Next Story

RELATED STORIES

Share it