Latest News

'എനിക്ക് അവനെ എൻ്റെ കൺമുന്നിൽ കണ്ടാൽ മാത്രമേ സമാധാനമാകൂ'; അബ്ദുൽ റഹീമിൻ്റെ മോചനത്തിൽ വികാരാധീനയായി മാതാവ്

എനിക്ക് അവനെ എൻ്റെ കൺമുന്നിൽ കണ്ടാൽ മാത്രമേ സമാധാനമാകൂ;  അബ്ദുൽ റഹീമിൻ്റെ മോചനത്തിൽ വികാരാധീനയായി മാതാവ്
X

കോഴിക്കോട് : അബ്ദുൽ റഹീമിൻ്റെ മോചനത്തിൽ വികാരാധീനയായി ഉമ്മ ഫാത്തിമ്മ. 'എന്തെല്ലാം കഥകൾ കേട്ടു, എത്ര തവണ കാത്തിരുന്നു. ഇനി എനിക്ക് അവനെ കൺമുന്നിൽ കണ്ടാൽ മാത്രമേ സമാധാനമാകൂ, എനിക്ക് അവനെ കണ്ടാൽ മതി' എന്നാണ് കരച്ചിലടക്കാനാവാതെ റഹീമിൻ്റെ ഉമ്മ പറഞ്ഞത്. വധശിക്ഷ റദ്ദാക്കിയ വിധിയിൽ സന്തോഷമുണ്ടെങ്കിലും ഒരു വർഷം കൂടി ഇനിയും മകനു വേണ്ടി കാത്തിരിക്കണമെല്ലോ എന്ന ആശങ്കയും അവർ മാധ്യമങ്ങളോട് പങ്കുവച്ചു.

സൗദി പൗരൻ്റ കൊലപാതകവുമായി ബന്ധപ്പെട്ട് 19 വർഷമായി തടവിൽ കഴിയുന്ന റഹീമിൻ്റെ വധശിക്ഷ റദ്ദാക്കിയ ഔദ്യോഗിക വിധി ഇന്നാണ് വന്നത്. 20 വർഷം തടവ് ശിക്ഷ വിധിച്ചതിനാൽ തന്നെ ഇനി ഒരു വർഷം കൂടി റഹീം കാത്തിരിക്കണം.

കേരളം കണ്ട വലിയൊരു ജീവകാരുണ്യ ദൗത്യമായിരുന്നു റഹീമിനു വേണ്ടി ഒരുങ്ങിയതെന്നും വിജയം കണ്ടതിൽ സന്തോഷമുണ്ടെന്നും നിയമ സഹായ സമിതി അംഗങ്ങൾ പ്രതികരിച്ചു.റഹീമിൻ്റെ മോചനത്തിനു വേണ്ടി നൽകിയത് 34 കോടി രൂപയാണ്. ക്രൗഡ് ഫണ്ടിങ് നടത്തിയായിരുന്നു തുക കണ്ടെത്തിയത്.

Next Story

RELATED STORIES

Share it