Latest News

ആരുമായും മുന്നണിയില്ല; എഎപി യുപിയില്‍ 403 സീറ്റില്‍ മല്‍സരിക്കും

ആരുമായും മുന്നണിയില്ല; എഎപി യുപിയില്‍ 403 സീറ്റില്‍ മല്‍സരിക്കും
X

ലഖ്‌നോ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യുപി തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി 403 സീറ്റുകളില്‍ മല്‍സരിക്കും. നിലവില്‍ ആരുമായും പാര്‍ട്ടി സഖ്യമുണ്ടാക്കിയിട്ടില്ലെന്ന് യുപി ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് പറഞ്ഞു.

തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ബൂത്ത്തല തയ്യാറെടുപ്പുകള്‍ ഊര്‍ജ്ജിതമാക്കാന്‍ അദ്ദേഹം പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.

അടുത്ത ദിവസം നടക്കാനിരിക്കുന്ന തിരംഗ സങ്കല്‍പ് യാത്ര 403 മണ്ഡലങ്ങളിലൂടെയും കടന്നുപോകുമെന്ന് അദ്ദേഹം അറിയിച്ചു.

എന്താണ് ശരിയായ ദേശീയത എന്ന് ജനങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ സാധുക്കള്‍ക്കും സ്‌കൂളുകളിലേക്ക് പ്രവേശനം ഉണ്ടാകലാണ് ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം. ഡല്‍ഹിയിലെപ്പോലെ മികച്ച സ്‌കൂളുകള്‍ യുപിയിലും ഉണ്ടാവണം. മൊഹല്ല ക്ലിനിക്കുകള്‍ പോലെ യുപിയിലും നല്ല ആശുപത്രികള്‍ വേണം. ദരിദ്രരുടെ വീടുകളില്‍ വൈദ്യുതി വേണം. എല്ലാവര്‍ക്കും 300 യൂനിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കും- അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it