Latest News

ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്ന യുവതിയുടെ പരാതി; കെ എസ് യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റിനെതിരേ കേസ്

ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്ന യുവതിയുടെ പരാതി; കെ എസ് യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റിനെതിരേ കേസ്
X

കണ്ണൂര്‍: കെ എസ് യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരേ കേസ്. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്ന യുവതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും പണം വാങ്ങി വഞ്ചിച്ചുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ കണ്ണൂര്‍ വനിതാ പോലിസാണ് കേസെടുത്തിരിക്കുന്നത്.

ന്യൂസീലന്‍ഡില്‍ ജോലിചെയ്യുന്ന കണ്ണൂര്‍ സ്വദേശിനിയായ 28 വയസുകാരിയാണ് കണ്ണൂര്‍ വനിതാ പോലിസില്‍ പരാതി നല്‍കിയത്. ഇ-മെയിലായി പരാതി നല്‍ കുകയായിരുന്നു. തുടര്‍ന്ന് പോലിസ് ഫോണില്‍ വിളിച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തി. അതുല്‍ നിലവില്‍ ഒളിവിലാണെന്നാണ് സൂചന. കെ എസ് യു പ്രവര്‍ത്തകയായ യുവതിക്ക് 2018 മുതല്‍ അതുലുമായി സൗഹൃദമുണ്ട്. ഈ വര്‍ഷം ഒരു യാത്രയ്ക്കിടെയാണ് ഇത്തരത്തില്‍ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

കെ എസ് യു പ്രവര്‍ത്തകയായ യുവതി പരാതിയുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചതോടെ പിന്തിരിപ്പിക്കാനുള്ള ശ്രമം നടന്നെന്നും പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിക്കും സിറ്റി പോലിസ് കമ്മീഷണര്‍ക്കും യുവതി നല്‍കിയ പരാതിയിലാണ് വനിതാ പോലിസ് കേസെടുത്തത്. വിവിധ സമയങ്ങളിലായി 1,60,000 രൂപയാണ് അതുലിന് യുവതി നല്‍കിയതെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുമെന്നും വരും ദിവസങ്ങളില്‍ അതുലിനെ ചോദ്യം ചെയ്യുമെന്നും പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it