Latest News

മലപ്പുറത്ത് വിദേശത്തുനിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ച നിലയില്‍

മലപ്പുറത്ത് വിദേശത്തുനിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ച നിലയില്‍
X

മലപ്പുറം: മലപ്പുറത്ത് വിദേശത്തു നിന്നുവന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

പുലാമന്തോള്‍ താവുള്ളിയില്‍ കാഞ്ഞിരക്കടവത്ത് ഷംസുദ്ദീന്റെ മകന്‍ ആഷിക് അലി (26) ആണ് മരിച്ചത്.

വിദേശത്ത് നിന്നും നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുകയായിരിന്നു. ഉച്ചക്ക് ഭക്ഷണം നല്‍കാന്‍ വിളിച്ചപ്പോള്‍ പ്രതികരണമുണ്ടായില്ല. തുടര്‍ന്നാണ് മരണവിവരം അറിയുന്നത്.

മൃതദേഹം കൊവിഡ് ടെസ്റ്റിനും പോസ്റ്റുമോര്‍ട്ടത്തിനുമായി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it