Latest News

പ്രണയംനിരസിച്ചതിന് യുവാവ് ബിരുദ വിദ്യാര്‍ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു

വയനാട് ലക്കിടി ഓറിയന്റല്‍ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിക്കാണ് മുഖത്ത് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ദീപുവിനെ പോലിസ് കസ്റ്റഡിയിലെടുത്തു.

പ്രണയംനിരസിച്ചതിന് യുവാവ് ബിരുദ വിദ്യാര്‍ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു
X

കല്‍പറ്റ: പ്രണയംനിരസിച്ചതിന് യുവാവ് ബിരുദ വിദ്യാര്‍ഥിനിടെ മുഖത്ത് കുത്തി പരിക്കേല്‍പ്പിച്ചു. വയനാട് ലക്കിടി ഓറിയന്റല്‍ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിക്കാണ് മുഖത്ത് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ദീപുവിനെ പോലിസ് കസ്റ്റഡിയിലെടുത്തു.

പുല്‍പ്പള്ളി സ്വദേശിയായ പെണ്‍കുട്ടിയാണ് കത്തി കൊണ്ടുള്ള ആക്രമണത്തിന് ഇരയായത്. ലക്കിടി കോളജിന് സമീപം സുഹൃത്തിന്റെ ബൈക്കിലെത്തി ദീപു പെണ്‍കുട്ടിയെ കുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മുഖത്ത് നിരവധി മുറിവുകളുണ്ടെന്നാണ് വിവരം. പെണ്‍കുട്ടിയെ വൈത്തിരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവശേഷം കൈ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ച ദീപുവിനെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it