Latest News

മഞ്ചേരിയില്‍ രണ്ടു ദിവസം പ്രായമുള്ള ചോരക്കുഞ്ഞ് അമ്മത്തൊട്ടിലില്‍

മഞ്ചേരിയില്‍ രണ്ടു ദിവസം പ്രായമുള്ള ചോരക്കുഞ്ഞ് അമ്മത്തൊട്ടിലില്‍
X

മഞ്ചേരി: മഞ്ചേരിയില്‍ രണ്ടു ദിവസം പ്രായമുള്ള ചോരക്കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ കണ്ടെത്തി. മെഡിക്കല്‍ കോളജിലെ അമ്മത്തൊട്ടിലില്‍ നിന്നാണ് ഇന്നു രാവിലെ ചോരക്കുഞ്ഞിനെ ആശുപത്രി ജീവനക്കാര്‍ കണ്ടെത്തിയത്. ആണ്‍കുഞ്ഞാണ്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.

മെഡിക്കല്‍ കോളജ് കൊവിഡ് പ്രത്യേക ചികില്‍സാ കേന്ദ്രമായതിനാല്‍ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ നിന്ന് ശിശുരോഗ വിദഗ്ധന്‍ ഡോ. ഷിബുവിന്റെ നേതൃത്വത്തില്‍ പരിശോധന പൂര്‍ത്തിയാക്കി കുട്ടിയെ സി.ഡബ്യൂ.സിക്ക് മുന്നില്‍ ഹാജരാക്കി.

കുട്ടിയെ മൈലപ്പുറത്തെ ശിശുപരിപാല കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കയാണ്.

Next Story

RELATED STORIES

Share it