Latest News

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം; പ്രതികള്‍ക്ക് ജാമ്യം

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം; പ്രതികള്‍ക്ക് ജാമ്യം
X

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച കേസില്‍ പ്രതികള്‍ക്ക് ജാമ്യം. പ്രതികളായ റെജിന്‍ മാത്യു, വിഷ്ണു എന്നിവര്‍ക്കാണ് ഉപാധികളോടെ ജാമ്യം നല്‍കിയത്. മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതിയാണ് ജാമ്യം നല്‍കിയത്.

പാല്‍ കൊണ്ടുപോകുന്ന വാഹനത്തിന് മുന്നിലേക്കു ചാടിയെന്നാരോപിച്ചാണ് വാഹനത്തിന്റൈ ഡ്രൈവറും ക്ലീനറുമായ റെജിന്‍ മാത്യു, വിഷ്ണുവും ചേര്‍ന്ന് ആദിവാസി യുവാവായ ഷിജുവിനെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ ഷിജുവിനെ നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷിജു ഇപ്പോഴും കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

Next Story

RELATED STORIES

Share it