Latest News

മാനന്തവാടിയില്‍ വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചു

മാനന്തവാടിയില്‍ വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചു
X

വയനാട്: വയനാട് മാനന്തവാടിയില്‍ വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി പരാതി. മാനന്തവാടിയിലാണ് സംഭവം. ചേര്യം കൊല്ലിയിലെ കല്ലുമൊട്ടന്‍ കുന്ന് ഉന്നതിയിലെ പ്രസാദ് (38) ആണ് മരിച്ചത്. അമിതമായി അരിഷ്ടം കുടിച്ചതിനെ തുടര്‍ന്ന് രക്തം ഛര്‍ദിച്ച പ്രസാദ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്.

ചേര്യംകൊല്ലിയിലെ ശ്രീ വിനായകാ ഫാര്‍മസ്യൂട്ടിക്കല്‍സില്‍ നിന്നാണ് യുവാവ് ലഹരി കലര്‍ന്ന അരിഷ്ടം വാങ്ങിയിരുന്നത്. അര്‍ജുനാരിഷ്ടം എന്ന പേരില്‍ വന്നിരുന്ന അരിഷ്ടത്തെ ഇവര്‍ ധാത്ര്യാരിഷ്ടം എന്ന പേരിലാണ് വിറ്റിരുന്നത്.

50 രൂപയ്ക്കും 100 രൂപയ്ക്കും വില്‍ക്കുന്ന ഈ അരിഷ്ടത്തില്‍ മാരകമായ ലഹരി ഉണ്ടെന്നും ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചാണ് വില്‍പ്പന നടക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തെ തുടര്‍ന്ന് ശ്രീ വിനായകാ ഫാര്‍മസ്യൂട്ടിക്കല്‍സ് അടച്ചു പൂട്ടി.പോലിസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it