Latest News

സിസിടിവി ഹാര്‍ഡ് ഡിസ്‌ക് വെള്ളത്തിലിട്ട് തെളിവ് നശിപ്പിക്കാന്‍ ശ്രമം, ഒടുവില്‍ കള്ളന്‍ പിടിയില്‍

സിസിടിവി ഹാര്‍ഡ് ഡിസ്‌ക് വെള്ളത്തിലിട്ട് തെളിവ് നശിപ്പിക്കാന്‍ ശ്രമം, ഒടുവില്‍ കള്ളന്‍ പിടിയില്‍
X

കോഴിക്കോട്: പിടിക്കപ്പെടാതിരിക്കാന്‍ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് വെള്ളത്തിലിട്ട് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച മോഷ്ടാവ് പിടിയില്‍. ചാവക്കാട് റഫീഖിനെയാണ് കോഴിക്കോട് റൂറല്‍ എസ്പി കെ ഇ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വയനാട് മേപ്പാടിയിലെ വാടകവീട്ടില്‍ വെച്ചാണ് കോടഞ്ചേരി ഇയാളെ കസ്റ്റഡിയിലെടുത്തത്.

താമരശ്ശേരി കൈതപ്പൊയില്‍ നോളെജ് സിറ്റിക്കടുത്ത് താമസിക്കുന്ന ട്രാവല്‍ ഏജന്‍സി ഉടമ വേഞ്ചേരി ഷൈജലിന്റെ വീട്ടിലാണ് റഫീഖ് മോഷണം നടത്തിയത്. ഡിസംബര്‍ 28ന് ഷൈജലും കുടുംബവും ഊട്ടിയില്‍ പോയ സമയത്തായിരുന്നു മോഷണം. വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്തുകയറിയ പ്രതി, 15 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 1.25 ലക്ഷം രൂപയും കവര്‍ന്നു. മോഷണത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി വീടിനുള്ളിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് അഴിച്ചെടുത്ത് സമീപത്തെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ വെള്ളം നിറഞ്ഞ ഡ്രമ്മിനുള്ളില്‍ ഉപേക്ഷിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it