Latest News

ഐസൊലേഷനില്‍ നിന്ന് മുങ്ങിയ ടാക്‌സ്പ്രാക്റ്റീഷണറെ കസ്റ്റഡിയിലെടുത്തു

പെരിന്തല്‍മണ്ണ പട്ടാമ്പി റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ടാക്‌സ് കണ്‍സള്‍ട്ടന്‍സി നടത്തിപ്പുകാരനാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം തെറ്റിച്ച് ജോലിക്കെത്തിയത്.

ഐസൊലേഷനില്‍ നിന്ന് മുങ്ങിയ ടാക്‌സ്പ്രാക്റ്റീഷണറെ കസ്റ്റഡിയിലെടുത്തു
X

പെരിന്തല്‍മണ്ണ: നിയമം തെറ്റിച്ച് ജോലിക്കെത്തിയ ഐസൊലേഷനില്‍ കിടക്കുന്ന ടാക്‌സ് പ്രാക്റ്റീഷണറെ കസ്റ്റഡിയിലെടുത്തു. പോലീസും ആരോഗ്യ വകുപ്പും ചേര്‍ന്നാണ് ഇയാളെ പിടികൂടി ജില്ലാ ഐസൊലേഷന്‍ കേന്ദ്രത്തിലേക്കയച്ചത്.

പെരിന്തല്‍മണ്ണ പട്ടാമ്പി റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ടാക്‌സ് കണ്‍സള്‍ട്ടന്‍സി നടത്തിപ്പുകാരനാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം തെറ്റിച്ച് ജോലിക്കെത്തിയത്. വിദേശയാത്ര നടത്തിയ ഇദ്ദേഹത്തോട് പുറത്തിറങ്ങാതെ ഐസൊലേഷനില്‍ ഇരിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അത് ലംഘിച്ച് പെരിന്തല്‍മണ്ണയില്‍ വന്നുപോവുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. ഇയാള്‍ക്കെതിരെ ആരോഗ്യ ആക്റ്റ് അനുസരിച്ച് കേസെടുത്തു.




Next Story

RELATED STORIES

Share it