ജിദ്ദയില്‍ 'ഐവ' എന്ന പേരില്‍ പൊതു കൂട്ടായ്മ രൂപീകരിച്ചു

ജിദ്ദ: ജിദ്ദ ആസ്ഥാനമായി ഇന്ത്യന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ (ഐഡബ്ലിയുഎ- 'ഐവ') എന്ന പേരില്‍ പുതിയ സംഘടന നിലവില്‍ വന്നു. ജിദ്ദയില്‍ ജീവകാരുണ്യ, കലാ, സാംസ്‌കാരിക, മത രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പതിനൊന്നോളം സജീവ സംഘടനകളുടെ കൂട്ടായ്മയാണ് ഇന്ത്യന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ (ഐവ) എന്ന പുതിയ പൊതുവേദി.
സലാഹ് കാരാടന്‍ (പ്രസിഡന്റ്), നാസര്‍ ചാവക്കാട് (ജനറല്‍ സെക്രട്ടറി), അബ്ദുറബ്ബ് പള്ളിക്കല്‍ (മുഖ്യ രക്ഷാധികാരി), ദിലീപ് താമരക്കുളം(ജനറല്‍ കണ്‍വീനര്‍), അബ്ബാസ് ചെങ്ങാനി(ട്രഷറര്‍), ഗഫൂര്‍ തേഞ്ഞിപ്പലം (പി ആര്‍ ഒ), എന്നിവര്‍ പ്രധാന ഭാരവാഹികളാണ്.
മുസ്തഫ പെരുവള്ളൂര്‍ (മീഡിയ കണ്‍വീനര്‍), അബ്ദുല്‍ കരീം, ലിയാഖത് കോട്ട, നഷ്‌രിഫ്(വൈസ് പ്രസിഡന്റുമാര്‍), സലിം സി, അബ്ദുല്‍ റസാഖ് മാസ്റ്റര്‍ മമ്പുറം, റിസ്‌വാന്‍ അലി, ഹനീഫ പാറക്കല്ലില്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
വിവിധ സംഘടന പ്രധിനിധികളായി അബ്ദുല്‍ റഹ്മാന്‍ കാളംബ്രാട്ടില്‍, ജരീര്‍ വേങ്ങര, ജൈസല്‍, നജ്മുദ്ദീന്‍, മന്‍സൂര്‍ വണ്ടൂര്‍, ഹനീഫ ബറക, ഷൗകത്ത് കോട്ട, മുഹമ്മദ് സുഹൈല്‍, റഷീദ് കുഞ്ഞു, ഹാരിസ് മേലെ തലവീട്ടില്‍, എം എ ആര്‍ നെല്ലിക്കപറമ്പ്, മുനീര്‍ കൊടുവള്ളി, നൗഷാദ് ഓച്ചിറ, കരീം മഞ്ചേരി, ഷാനവാസ് വണ്ടൂര്‍,ജാഫര്‍ മുല്ലപ്പള്ളി, ഇസ്മായില്‍ പുള്ളാട്ട്, അബ്ദുല്ല കൊട്ടപ്പുറം, ജലീല്‍ സി എച്ച് തുടങ്ങി 24 അംഗങ്ങളുടെ പ്രവര്‍ത്തക സമിതിയും തിരഞ്ഞെടുത്തു.
രണ്ടു ദിവസം മുന്‍പ് നടന്ന ഓണ്‍ലൈന്‍ സൂം യോഗത്തിലൂടെയാണ് സംഘടന ഔദ്യോഗികമായി നിലവില്‍ വന്നത്. ജീവകാരുണ്യം, നിയമസഹായം, ആതുരസേവനം, ഹജ്ജ് വളണ്ടിയര്‍ സേവനം, ആരോഗ്യം, കലാ കായികം തുടങ്ങിയ വിവിധ മേഖലകളിലുള്ള മലയാളി സംഘടനകളുടെ ഒന്നിച്ചുള്ള പ്രവര്‍ത്തനമാണ് ഐവ ആദ്യഘട്ടത്തില്‍ ലക്ഷ്യമാക്കുന്നത്. കഴിഞ്ഞ സീസണിലെ ഹജ്ജ് പ്രവര്‍ത്തനങ്ങളില്‍ കോണ്‍സുലേറ്റിന് കീഴിലെ ഐ പി ഡബ്ലിയു എഫുമായി ചേര്‍ന്ന് ഐവയിലെ അംഗ സംഘടനകളില്‍ നിന്നുള്ള 350 വളണ്ടിയര്‍മാര്‍ സേവനമനുഷ്ടിച്ചിരുന്നു.
നിലവില്‍ ജിദ്ദ കമ്യൂണിറ്റിക്ക് പ്രത്യേകിച്ച് മലയാളി വിഭാഗത്തിന് പ്രശ്‌നങ്ങള്‍വരുമ്പോള്‍ കണ്ണടച്ച് ഇരുട്ടാക്കുകയും ഇടപെടേണ്ടതായ നിരവധി പ്രവാസി വിഷയങ്ങളിലും മറ്റും ഇടപെടേണ്ടവര്‍ അപകടമായ മൗനം പാലിക്കുന്നതിനാലുമാണ് ജിദ്ദ പ്രവാസി സമൂഹത്തില്‍ പ്രതീക്ഷയായി ഇന്ത്യന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന പൊതുകൂട്ടായ്മയുടെ പ്രസക്തിയെന്ന് ഭാരവാഹികള്‍ അവകാശപ്പെട്ടു. ജിദ്ദ പൊതുസമൂഹത്തില്‍ പ്രവര്‍ത്തന പാരമ്പര്യം കൊണ്ട് സുപരിചതരായ നേതാക്കളുടെ കീഴില്‍ ഈ സംഘടന മലയാളി സമൂഹത്തില്‍ പുതിയ ഊര്‍ജ്ജം നല്‍കിയിരിക്കുകയാണെന്നും അവര്‍ വിവരിച്ചു. പ്രസിഡന്റ് സലാഹ് കാരാടന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സ്വാഗതവും ട്രഷറര്‍ നന്ദിയും പറഞ്ഞു.
RELATED STORIES
താനൂര് സവാദ് വധക്കേസിലെ പ്രതി ജയിലില് മരണപ്പെട്ടു
5 Jun 2023 3:30 PM GMTമതസംഘടനകളില് ഇടപെട്ട് പ്രശ്നം സങ്കീര്ണമാക്കുന്നതില് നിന്ന് ലീഗ്...
5 Jun 2023 3:23 PM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില് പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര് ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില് പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMT