Latest News

അമൃതം പൊടിയില്‍ പല്ലിയുടെ ജഡം; ഒന്നരവയസ്സുകാരിക്ക് ഭക്ഷ്യവിഷബാധ

അമൃതം പൊടിയില്‍ പല്ലിയുടെ ജഡം; ഒന്നരവയസ്സുകാരിക്ക് ഭക്ഷ്യവിഷബാധ
X

തിരുവനന്തപുരം: അങ്കണവാടിയില്‍നിന്നും വിതരണം ചെയ്ത അമൃതം പൊടിയില്‍ പല്ലിയുടെ ജഡം കണ്ടെത്തിയതായി പരാതി. ഒന്നരവയസ്സുകാരിക്ക് അങ്കണവാടിയില്‍നിന്നും കിട്ടിയ അമൃതം പൊടിയിലാണ് പല്ലിയുടെ ജഡം കണ്ടത്. നെയ്യാറ്റിന്‍കര പഞ്ചാംകുഴിയില്‍ ആണ് സംഭവം. പൊടി കഴിച്ചതുമൂലം ഷൈജു-അഞ്ജു ദമ്പതികളുടെ മകള്‍ ഷെസയ്ക്ക് വയറിളക്കം ബാധിച്ചതായാണ് വിവരം.

പല്ലിയുണ്ടെന്ന് അറിയാതെ ഇതില്‍നിന്നും കുട്ടിക്ക് പൊടി നല്‍കിയിരുന്നതായി മാതാവ് പറഞ്ഞു. ഇതിനുപിന്നാലെ കുട്ടിക്ക് വയറിളക്കം ഉണ്ടാവുകയായിരു്‌നനു. സംഭവത്തില്‍ കുഞ്ഞിന്റെ രക്ഷിതാക്കള്‍ പരാതി നല്‍കി.


Next Story

RELATED STORIES

Share it