പിതാവ് പഠിക്കാന്‍ ആവശ്യപ്പെട്ടതിന് ഒമ്പത് വയസ്സുകാരി ആത്മഹത്യ ചെയ്തു
കുട്ടിയെ അയല്‍ക്കാര്‍ സ്നേഹത്തോടെ 'ഇന്‍സ്റ്റാ ക്വീന്‍' എന്നാണ് വിളിച്ചിരുന്നത്.

ചെന്നൈ: കളിച്ചുകൊണ്ടിരിക്കെ പിതാവ് പഠിക്കാന്‍ പറഞ്ഞു വിട്ടതില്‍ മനംനൊന്ത് ഒമ്പതു വയസ്സുകാരി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. പിതാവ് കൃഷ്ണമൂര്‍ത്തിയാണ് പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.തിങ്കളാഴ്ച്ച, അമ്മ വീടിനു സമീപം മകള്‍ കളിക്കുന്നത് കണ്ട കൃഷ്ണമൂര്‍ത്തി കുട്ടിയോട് വീട്ടില്‍ പോയി പഠിക്കാന്‍ പറയുകയും വീടിന്റെ താക്കോല്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് പുറത്തുപോയ ഇയാള്‍ രാത്രി 8.15ഓടെയാണ് വീട്ടിലെത്തിയത്. വീട് അകത്ത് നിന്ന് പൂട്ടിയിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട അദ്ദേഹം മകളോട് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. മകള്‍ പ്രതികരിക്കാത്തതിനെ തുടര്‍ന്ന് പരിഭ്രാന്തനായ കൃഷ്ണമൂര്‍ത്തി ജനല്‍ തകര്‍ത്ത് വീടിനുള്ളില്‍ കയറുകയായിരുന്നു. തുടര്‍ന്നാണ് കോട്ടണ്‍ ടവ്വലില്‍ തൂങ്ങി, ശ്വാസമെടുക്കാന്‍ പാടുപെടുന്ന പെണ്‍കുട്ടിയെ കണ്ടത്.
അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായിരുന്നു പെണ്‍കുട്ടി. നിരവധി വീഡിയോകള്‍ ചെയ്യുന്ന കുട്ടിയെ അയല്‍ക്കാര്‍ സ്നേഹത്തോടെ 'ഇന്‍സ്റ്റാ ക്വീന്‍' എന്നാണ് വിളിച്ചിരുന്നത്.
RELATED STORIES
പുറത്തീല് പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്...
9 Jun 2023 4:27 PM GMTകൂടുതല് ബോഗികള് കത്തിക്കാന് ലക്ഷ്യമിട്ടെന്ന് കണ്ണൂര് ട്രെയിന്...
9 Jun 2023 2:50 PM GMTപുനര്ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMTഅമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്ക്കും ജീവപര്യന്തം തടവ്
9 Jun 2023 2:25 PM GMTമണിപ്പൂരില് വീണ്ടും സംഘര്ഷം; മൂന്നുപേര് കൊല്ലപ്പെട്ടു; മരിച്ചവരുടെ...
9 Jun 2023 2:14 PM GMTബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില് കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMT