കോഴിക്കോട്ട് കെട്ടിടത്തില്‍ നിന്നു വീണ് വയനാട് സ്വദേശി മരിച്ചു

മേപ്പാടി നെല്ലിമുണ്ടമാന്‍കുന്ന് സ്വദേശിയായ മാന്‍കുന്ന് കിഴക്കയില്‍ ഷൈജു (29) ആണ് മരിച്ചത്.

കോഴിക്കോട്ട് കെട്ടിടത്തില്‍ നിന്നു വീണ് വയനാട് സ്വദേശി മരിച്ചു
കല്‍പ്പറ്റ: കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്തെ കെട്ടിടത്തില്‍ നിന്നുംവീണ് യുവാവ് മരിച്ചു. മേപ്പാടി നെല്ലിമുണ്ടമാന്‍കുന്ന് സ്വദേശിയായ മാന്‍കുന്ന് കിഴക്കയില്‍ ഷൈജു (29) ആണ് മരിച്ചത്. ഭാര്യ വിനീത പ്രസവത്തിനായി മെഡിക്കല്‍ കോളജിലാണ്. ഇതിനിടയിലാണ് ഷൈജുവിനെ കാണാതായത്. അപകട കാരണം വ്യക്തമല്ല. മൃതദേഹം ഇന്നു പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വയനാട്ടിലേക്ക് കൊണ്ടു പോവും.

RELATED STORIES

Share it
Top