മലയാളി പെണ്‍കുട്ടിയെ ട്രെയിനില്‍ വെച്ച് മദ്യം നല്‍കി പീഡിപ്പിച്ച സൈനികന്‍ പിടിയില്‍
ഇന്നലെ ഭര്‍ത്താവാണ് തിരുവനന്തപുരത്ത് പരാതി നല്‍കിയത്.

ആലപ്പുഴ: ട്രെയിനില്‍ വെച്ച് മദ്യം നല്‍കി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പത്തനംതിട്ട സ്വദേശിയായ സൈനികനെ പോലിസ് അറസ്റ്റ് ചെയ്തു. മണിപ്പാല്‍ സര്‍വകാലാശാലയിലെ മലയാളി വിദ്യാര്‍ഥിനിയെയാണ് പീഡിപ്പിച്ചത്. വ്യാഴാഴ്ച രാത്രി രാജധാനി എക്‌സ്പ്രസില്‍ വെച്ചാണ് സംഭവം നടന്നത്. ഇയാളെ ആലപ്പുഴ പോലിസാണ് അറസ്റ്റ് ചെയ്തത്.രാജധാനി എക്‌സ്പ്രസില്‍ എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയില്‍ വെച്ചാണ് സംഭവം നടന്നത്. പ്രതി ജമ്മു കശ്മീരില്‍ സൈനികനാണ്. ഇയാള്‍ അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു. പത്തനംതിട്ട കടപ്ര സ്വദേശിയാണ് പ്രതി. പീഡിപ്പിക്കപ്പെട്ട യുവതി ഉഡുപ്പിയില്‍ നിന്നാണ് ട്രെയിനില്‍ കയറിയത്. ട്രെയിനിന്റെ അപ്പര്‍ ബര്‍ത്തില്‍ ഇവര്‍ക്ക് ഒപ്പം കയറിയ പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിച്ചു. പിന്നീട് പ്രതി നിര്‍ബന്ധിച്ച് മദ്യം നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. പിന്നീട് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.
ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയ ശേഷം വീട്ടിലേക്ക് മടങ്ങിയ യുവതി ഭര്‍ത്താവിനോട് വിവരം പറഞ്ഞു. ഇന്നലെ ഭര്‍ത്താവാണ് തിരുവനന്തപുരത്ത് പരാതി നല്‍കിയത്. ഇന്നലെ രാത്രി കടപ്രയിലെ വീട്ടിലെത്തി പോലിസ് പ്രതിയെ അറസ്റ്റ് ചെയ്തു. യുവതി വിഷാദരോഗിയാണ്. ഇവര്‍ ഒരു മാസമായി വിഷാദ രോഗത്തിന് ചികിത്സയിലാണ്. യുവതിയെ പ്രതി ചൂഷണം ചെയ്തുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.
RELATED STORIES
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന്‍ ...
21 March 2023 5:12 PM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMT