Latest News

'അടിച്ചമര്‍ത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് ഉച്ചത്തില്‍ സംസാരിക്കുന്ന ഒരു നിമിഷം'; നെഹ്‌റുവിനെ ഉദ്ധരിച്ച് മംദാനി

അടിച്ചമര്‍ത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് ഉച്ചത്തില്‍ സംസാരിക്കുന്ന ഒരു നിമിഷം; നെഹ്‌റുവിനെ ഉദ്ധരിച്ച് മംദാനി
X

ന്യൂയോര്‍ക്ക്: തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം നടന്ന പ്രസംഗത്തില്‍ നെഹ്‌റുവിനെ ഉദ്ധരിച്ച് മംദാനി. നെഹ്‌റുവിന്റെ 'ട്രൂത്ത് വിത്ത് ഡെസ്റ്റിനി'യാണ് മംദാനി ഉദ്ധരിച്ചത്. 'ചരിത്രത്തില്‍ വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു നിമിഷം വരുന്നു, പഴയതില്‍ നിന്ന് പുതിയതിലേക്ക് നമ്മള്‍ കാലെടുത്തുവയ്ക്കുമ്പോള്‍, ഒരു യുഗം അവസാനിക്കുമ്പോള്‍, വളരെക്കാലമായി അടിച്ചമര്‍ത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് ഉച്ചത്തില്‍ സംസാരിക്കുന്നു,' മംദാനി പറഞ്ഞു.

ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമാകാന്‍ തയ്യാറെടുക്കുന്നതിനിടെ, 1947 ആഗസ്റ്റ് 14ന് അര്‍ദ്ധരാത്രിയിലായിരുന്നു നെഹ്റുവിന്റെ പ്രസംഗം. ബ്രിട്ടീഷ് കോളനിയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ഒരു രാജ്യത്തിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തെ അടയാളപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം

'ലോകം ഉറങ്ങുന്ന അര്‍ദ്ധരാത്രിയുടെ ഞെട്ടലില്‍, ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരും. ഒരു യുഗം അവസാനിക്കുമ്പോള്‍, വളരെക്കാലം അടിച്ചമര്‍ത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് ഉച്ചത്തില്‍ സംസാരിക്കുന്ന ഒരു നിമിഷം വരുന്നു,' എന്നായിരുന്നു നെഹ്റുവിന്റെ 1947 ലെ പ്രസംഗം.

ന്യൂയോര്‍ക്ക് നഗരത്തിന്റ ആദ്യത്തെ മുസ്ലിം മേയറും ഏറ്റവും പ്രായം കുറഞ്ഞ മേയറുമാകാന്‍ ഒരുങ്ങുകയാണ് മംദാനി. ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാവ് മീരാ നായരുടെയും ഉഗാണ്ടന്‍ അക്കാദമീഷ്യനായ മഹമൂദ് മംദാനിയുടെയും മകനാണ് സൊഹ്റാന്‍ മംദാനി. മല്‍സരത്തില്‍ മംദാനിക്ക് തന്നെയായിരുന്നു കൂടുതല്‍ വിജയസാധ്യത പ്രവചിക്കപ്പെട്ടിരുന്നത്. 2018ലാണ് അദ്ദേഹത്തിന് അമേരിക്കന്‍ പൗരത്വം ലഭിക്കുന്നത്. ഡോണള്‍ഡ് ട്രംപിന്റെ കണ്ണിലെ കരടാണ് മംദാനി.

അഭിപ്രായവോട്ടെടുപ്പില്‍ 14.7 ശതമാനത്തിന്റെ ലീഡാണ് സ്വതന്ത്ര സ്ഥാനാര്‍ഥി ആന്‍ഡ്രൂകുമായി മംദാനിക്കുണ്ടായിരുന്നത്. മംദാനി ജയിച്ചാല്‍ ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ധനസഹായം വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഫലസ്തീന്‍ അനുകൂല നിലപാട് സ്വീകരിച്ചതും ഇസ്രായേലിന്റെ വംശഹത്യയെ വിമര്‍ശിച്ചതും ഉള്‍പ്പെടെയുള്ള നിലപടുകളാണ് മംദാനിക്കെതിരേ പ്രവര്‍ത്തിക്കാന്‍ യു എസ് പ്രസിഡന്റ് ട്രംപിനെ പ്രകോപിപ്പിച്ചിരുന്നത്. ഗസയിലെ വംശഹത്യക്ക് സഹായം നല്‍കുന്നതിനെ മംദാനി എതിര്‍ക്കുന്നുണ്ട്. ന്യൂയോര്‍ക്കിലെത്തിയാല്‍ യുദ്ധക്കുറ്റവാളിയായ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നും മംദാനി പ്രഖ്യാപിച്ചിരുന്നു.

Next Story

RELATED STORIES

Share it