Latest News

ബംഗ്ലാദേശ് സ്വദേശിയെന്നാരോപിച്ച് കാലടിയില്‍ ഒരാളെ അറസ്റ്റ് ചെയ്തു

ബംഗ്ലാദേശ് സ്വദേശിയെന്നാരോപിച്ച് കാലടിയില്‍ ഒരാളെ അറസ്റ്റ് ചെയ്തു
X

കൊച്ചി: യാത്രാ രേഖകളില്ലാതെ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശിയെന്നാരോപിച്ച് കാലടിയില്‍ ഒരാളെ അറസ്റ്റ് ചെയ്തു. സുജന്‍ ഷെയ്ക്കിനെയാണ്(41) പോലിസ് അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശ് മൊതിഹാര്‍ ദാനയില്‍ സ്വദേശിയാണ് സുജന്‍ ഷെയ്ക്ക് എന്നാണ് പോലിസ് പറയുന്നത്. മൂന്ന് വര്‍ഷമായി നടുവട്ടത്ത് വാടകവീട്ടിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. ബംഗാള്‍ സ്വദേശിയെന്നാണ് പറഞ്ഞിരുന്നത്.

അതേസമയം ഇയാളുടെ കയ്യില്‍ പാന്‍കാര്‍ഡും മറ്റ് രേഖകളും ഉണ്ട്. അത് വ്യാജമാണെന്നാണ് പോലിസിന്റെ ആരോപണം. ഇന്ത്യന്‍ രേഖകള്‍ വ്യാജമായി സംഘടിപ്പിച്ചതെങ്ങനെയെന്ന് അന്വേഷിക്കുമെന്ന് ജില്ലാ പോലിസ് അറിയിച്ചു. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണത്രെ പരിശോധന നടത്തിയത്. 2010ലാണ് ഇയാള്‍ ആദ്യമായി കേരളത്തിലെത്തിയത്. വിവിധ പ്രദേശങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

ഇന്‍സ്‌പെക്ടര്‍ ബി.സന്തോഷ്, എസ്‌ഐമാരായ കെ കെ ഷബാബ്, സാബു എം പീറ്റര്‍, ബാബു, എഎസ്‌ഐ റജി, എസ്‌സിപി ഒ അനില്‍കുമാര്‍ തുടങ്ങിയവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇയാളെക്കുറിച്ചും ഇയാള്‍ക്ക് ഇന്ത്യന്‍ രേഖകള്‍ ലഭിച്ചതിനെ സംബന്ധിച്ചും പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്ക് പറഞ്ഞു.

Next Story

RELATED STORIES

Share it