Latest News

പ്ലാറ്റ്‌ഫോമിലൂടെ ആഡംബര ബൈക്കോടിച്ച് യുവാവ്; അന്വേഷണം ആരംഭിച്ച് പോലിസ്

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം

പ്ലാറ്റ്‌ഫോമിലൂടെ ആഡംബര ബൈക്കോടിച്ച് യുവാവ്; അന്വേഷണം ആരംഭിച്ച് പോലിസ്
X

കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലൂടെ ബൈക്കോടിച്ച യുവാവിനെ കണ്ടെത്താന്‍ അന്വേഷണം. പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി എം എസ് അജ്മലിന്റെ പേരില്‍ വാടകയ്‌ക്കെ ടുത്ത ആഡംബര ബൈക്കാണ് യുവാവ് രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലൂടെ ഓടിച്ചത്. ഇയാള്‍ക്കായി റെയില്‍വേ പോലിസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ പുലര്‍ച്ചെ നാലരയോടെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ പ്രവേശന കവാടത്തിലൂടെ ബൈക്കുമായി പ്രവേശിക്കുകയായിരുന്നു. പ്ലാറ്റ്‌ഫോമില്‍ നിറഞ്ഞിരിക്കുന്ന ആളുകള്‍ക്കിടയിലൂടെ ബൈക്കോടിക്കുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബൈക്കുമായി പ്രവേശിച്ചതിനുപിന്നാലെ ആര്‍പിഎഫ് പിന്തുടര്‍ന്നു.പിന്നീട് യുവാവ് ബൈക്ക് നിര്‍ത്തി താക്കോലുമായി ഓടി രക്ഷപെടുകയായിരുന്നു.

തൈക്കുടത്തുള്ള ബൈക്ക് വാടകയ്ക്കു നല്‍കുന്ന സ്ഥാപനത്തില്‍നിന്നും ആഗസ്റ്റ് 30നാണ് യുവാവ് ആഡംബര ബൈക്ക് വാടകയ്‌ക്കെടുത്തത്. തിരിച്ചറിയല്‍ കാര്‍ഡു നല്‍കി നാലു ലക്ഷം വിലവരുന്ന ബൈക്ക് ഒരു മാസത്തേക്കാണ് എടുത്തിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നോടിപ്പോയ യുവാവ് ഒളിവിലാണ്. ബൈക്ക് വാടകയ്‌ക്കെടുത്തയാള്‍ ലഹരി ഉപയോഗിക്കുന്നതായി സൂചനയുണ്ടെന്ന് പോലിസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it