Latest News

താനൂര്‍ ഓലപ്പീടികയില്‍ ഹൃദയാഘാതം മൂലം മരിച്ചയാള്‍ക്ക് കൊവിഡ്

താനൂര്‍ ഓലപ്പീടികയില്‍ ഹൃദയാഘാതം മൂലം  മരിച്ചയാള്‍ക്ക് കൊവിഡ്
X

താനൂര്‍: ശനിയാഴ്ച്ച രാത്രി ഹൃദയാഘാതം മൂലം മരിച്ച താനൂര്‍ ഓലപ്പീടിക സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഓലപ്പീടിക ചോനാരി സൈനുദ്ദീന്‍ (59) ആണ് മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.

ബോംബെയില്‍ ഹോട്ടലില്‍ ജോലി ചെയ്യുന്ന സൈനുദ്ദീന്‍ മൂന്നു മാസം മുമ്പാണ് നാട്ടിലെത്തിയത്. കൃത്യമായി ക്വറന്റയിനില്‍ കഴിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം ഹൃദയസംബന്ധമായ അസുഖത്തിന് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

തിരൂരങ്ങാടി ഗവ. ആസ്പത്രിയിലുള്ള മൃതദേഹം തിങ്കളാഴ്ച രാവിലെ 11 മണിക്ക് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഖബറടക്കും.

Next Story

RELATED STORIES

Share it