Latest News

ബേപ്പൂരില്‍ നിന്ന് 15 പേരുമായി പോയ മല്‍സ്യബന്ധനബോട്ട് കാണാനില്ല

ബേപ്പൂരില്‍ നിന്ന് 15 പേരുമായി പോയ മല്‍സ്യബന്ധനബോട്ട് കാണാനില്ല
X

കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് 15 മല്‍സ്യത്തൊഴിലാളികളുമായി കടലില്‍ പോയ ബോട്ട് കാണാനില്ല. അഞ്ചാം തിയ്യതിയാണ് ബോട്ട് പോയത്. അജ്മീര്‍ ഷാ എന്ന ബോട്ടാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

അതേ ദിവസം തന്നെ മറ്റൊരു ബോട്ട് ബേപ്പൂരില്‍ നിന്ന് പോയിരുന്നു. ആ ബോട്ട് പിന്നീട് ഗോവയില്‍ അറ്റകുറ്റപ്പണികള്‍ക്കു വേണ്ടി അടുപ്പിച്ചിരിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് മധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ഗോവയിലുള്ള ബോട്ടും തൊഴിലാളികളെയും തിരിച്ചെത്തിക്കാന്‍ നാവിക സേന ഇടപെടണമെന്ന് കുടുംബങ്ങള്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it