Latest News

എ എ അസീസ് സ്ഥാനമൊഴിഞ്ഞു; ആര്‍എസ്പിയെ ഷിബു ബേബി ജോണ്‍ നയിക്കും

എ എ അസീസ് സ്ഥാനമൊഴിഞ്ഞു; ആര്‍എസ്പിയെ ഷിബു ബേബി ജോണ്‍ നയിക്കും
X

തിരുവനന്തപുരം: ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായി ഷിബു ബേബി ജോണിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. അനാരാഗ്യത്തെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ എ എ അസീസ് തന്നെയാണ് ഷിബുവിന്റെ പേര് നിര്‍ദേശിച്ചത്. കേന്ദ്ര കമ്മിറ്റിയുടെ അനുമതിയോടെയാണ് തീരുമാനം. പാര്‍ട്ടിയിലെ തലമുറ മാറ്റമാണ് ഇതെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പാണ് തന്റെ ആദ്യ ലക്ഷ്യമെന്നും സ്ഥാനമേറ്റെടുത്തതിന് പിന്നാലെ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

Next Story

RELATED STORIES

Share it