Latest News

നായ്ക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; 20 വയസുകാരനെതിരേ കേസ്

നായ്ക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; 20 വയസുകാരനെതിരേ കേസ്
X

മുംബൈ: രണ്ടുമാസം പ്രായമുള്ള നായ്ക്കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത സംഭവത്തില്‍ 20 വയസുകാരനെതിരേ പോലിസ് കേസെടുത്തു. വികാസ് ബേസകര്‍ പാസ്വാന്‍ എന്നയാള്‍ക്കെതിരേയാണ് കേസ്. ഇയാളെ സംഭവ സ്ഥലത്തു നിന്നും കുരാര്‍ പോലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പിടികൂടി. വടക്കന്‍ മുംബൈയിലെ മലാഡിലാണ് സംഭവം

ഞായറാഴ്ച വൈകുന്നേരം മലാഡിലെ ഒരു പൊതു ടോയ്‌ലറ്റില്‍ വച്ചായിരുന്നു സംഭവം. യുവാവ് നായ്ക്കുട്ടിയെ ടോയ്‌ലറ്റിനുള്ളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നായ്ക്കുട്ടിയുടെ ശബ്ദം കേട്ടെത്തിയ വഴിയാത്രക്കാരനാണ് പോലിസിനെ വിവരമറിയിച്ചത്. ഗുരുതരാവസ്ഥയിലായ നായ്ക്കുട്ടിയെ രക്ഷപ്പെടുത്തുകയും ഇപ്പോള്‍ ഒരു മൃഗഡോക്ടറുടെ പരിചരണത്തിലാണ് നായ്ക്കുട്ടി ഉള്ളതെന്നും പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it