Latest News

ഇന്ത്യയില്‍ 99.1 കോടി വോട്ടര്‍മാര്‍മാര്‍: തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഇന്ത്യയില്‍ 99.1 കോടി വോട്ടര്‍മാര്‍മാര്‍: തിരഞ്ഞെടുപ്പ് കമ്മീഷന്‍
X

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 99.1 കോടി വോട്ടര്‍മാരുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കഴിഞ്ഞ വര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ 96.88 കോടിയുണ്ടായിരുന്ന വോട്ടര്‍മാരുടെ എണ്ണമാണ് ഇപ്പോള്‍ 99.1 കോടിയായി ഉയര്‍ന്നിരിക്കുന്നത്. ദേശീയ വോട്ടേഴ്സ് ദിനത്തിന് മുന്നോടിയായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. വോട്ടര്‍ പട്ടികയിലെ ലിംഗാനുപാതത്തില്‍ മെച്ചപ്പെട്ട മാറ്റം ഉണ്ടായിട്ടടുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

18-29 പ്രായപരിധിയിലുള്ള 21.7 കോടി വോട്ടര്‍മാരാണുള്ളത്. ഒരു ബില്യണിലധികം വോട്ടര്‍മാരുടെ പുതിയ റെക്കോര്‍ഡ് ഇന്ത്യ ഉടന്‍ സൃഷ്ടിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞിരുന്നു. സ്ത്രീ വോട്ടര്‍മാരുടെ എണ്ണവും 48 കോടിയോളം വരുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it