80:20 കോടതി വിധി: മന്ത്രിസഭാ തീരുമാനം മുസ്‌ലിംകളോടുള്ള കടുത്ത അനീതി-ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

തിരുവനന്തപുരം: 80:20 കോടതിവിധി നടപ്പാക്കിക്കൊണ്ടുള്ള മന്ത്രിസഭാ തീരുമാനം മുസ് ലിം സമുദായത്തോടുള്ള കടുത്ത അനീതിയാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടേറിയറ്റ്. 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യാനാണ് നിലവില്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. വസ്തുതാപരമായ പല കാര്യങ്ങളും പരിഗണിക്കാതെ സാമൂഹിക നീതിയെ അട്ടിമറിക്കുന്ന ഏകപക്ഷീയമായ തീരുമാനമാണിത്. പാലോളി കമ്മിറ്റി ശുപാര്‍ശകള്‍ മുസ് ലിം സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനായിരുന്നു എന്ന വസ്തുത പോലും പരിഗണിക്കാതെ ന്യൂനപക്ഷങ്ങളെ പൊതുവില്‍ അഭിമുഖീരിച്ചിരിക്കുകയാണ് സര്‍ക്കാര്‍. കേവലം സ്‌കോളര്‍ഷിപ്പുമായി മാത്രം ബന്ധപ്പെടുത്തി ഇരുട്ടുകൊണ്ട് ഓട്ടയടിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
പിഎസ്‌സി യുപിഎസ്‌സി പരിശീലനങ്ങള്‍ക്കുവേണ്ടി പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചും മദ്‌റസാധ്യാപക ക്ഷേമനിധി സ്ഥാപിക്കുന്നത് സംബന്ധിച്ചുമെല്ലാം പ്രതികൂലമായി ബാധിച്ച കോടതി വിധി ഉണ്ടാക്കിയ പ്രതിസന്ധി ഒരു വിധത്തിലും അഭിമുഖീകരിക്കാനും കോടതിയെ വസ്തുതകള്‍ ധരിപ്പിക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നു കൂടി മന്ത്രിസഭാ തീരുമാനം വ്യക്തമാക്കുന്നുണ്ട്. നിലവിലെ സാമൂഹിക രാഷ്ട്രീയ ചുറ്റുപാടില്‍ സംഘപരിവാര്‍ ശക്തികള്‍ നടത്തുന്ന ഇസ് ലാമോഫോബിയയ്ക്കു കൊടിപിടിക്കുന്ന നിലപാടാണ് ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത് എന്നും ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് നജ്ദാ റൈഹാന്‍ അധ്യക്ഷത വഹിച്ചു. എസ് മുജീബുര്‍ റഹ്മാന്‍, അര്‍ച്ചന പ്രജിത്ത്, കെ എം ഷെഫ്‌റിന്‍, മഹേഷ് തോന്നക്കല്‍, ഷഹീന്‍ ശിഹാബ്, സനല്‍ കുമാര്‍, വി ടി എസ് ഉമര്‍ കോയ തങ്ങള്‍ സംസാരിച്ചു.
80:20 Court Judgment: Cabinet Decision Severe Injustice Against Muslims-Fraternity Movement
RELATED STORIES
തമിഴ്നാട്ടില്‍ എംജിആര്‍ പ്രതിമയില്‍ കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്‍ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMTഎം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMTപ്രവാചക സ്മരണയില്‍ നബിദിനം ആഘോഷിച്ചു
28 Sep 2023 5:52 AM GMTസംസാരിക്കാന്‍ കഴിയുമായിരുന്നില്ല, രക്തമൊലിക്കുന്നുണ്ടായിരുന്നു;...
28 Sep 2023 5:41 AM GMTജാമിയ മില്ലിയ ഇസ്ലാമിയ ലോക സര്‍വ്വകലാശാല റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്
28 Sep 2023 5:13 AM GMT