Latest News

18 ദിവസത്തിനുള്ളില്‍ 8 സാങ്കേതികതകരാറുകള്‍: സ്‌പൈസ്ജറ്റിന് വ്യോമയാനമന്ത്രാലയത്തിന്റെ സുരക്ഷാനോട്ടിസ്

18 ദിവസത്തിനുള്ളില്‍ 8 സാങ്കേതികതകരാറുകള്‍: സ്‌പൈസ്ജറ്റിന് വ്യോമയാനമന്ത്രാലയത്തിന്റെ സുരക്ഷാനോട്ടിസ്
X

ന്യൂഡല്‍ഹി: 18 ദിവസത്തിനുള്ളില്‍ എട്ടോളം സാങ്കേതിക തകറാറുകള്‍ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സ്‌പൈസ്ജറ്റ് എയര്‍ലൈന്‍സിന് വ്യോമയാന മന്ത്രിലയത്തിന്റെ സുരക്ഷാനോട്ടിസ്. അടിക്കടി സാങ്കേതികതകരാറുകള്‍ റിപോര്‍ട്ട് ചെയ്‌തെന്ന മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയം നോട്ടിസ് നല്‍കിയത്.

സ്‌പൈസ് ജെറ്റിന്റെ സ്‌പെയര്‍ പാര്‍ട്‌സുകളുടെ ക്ഷാമം മുതല്‍ 'മോശമായ ആഭ്യന്തര സുരക്ഷാ മേല്‍നോട്ടം', വെണ്ടര്‍മാര്‍ക്ക് കൃത്യസമയത്ത് പണം നല്‍കാതിരിക്കല്‍ തുടങ്ങി ഇതൊക്കെയുള്ളപ്പോള്‍ എയര്‍ലൈന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള ആശങ്കയും നോട്ടിസില്‍ പങ്കുവച്ചിട്ടുണ്ട്.

ഇന്നലെ, ചൈനയിലേക്ക് പോയ സ്‌പൈസ്‌ജെറ്റ് ചരക്ക് വിമാനം റഡാറിന്റെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലേക്ക് മടങ്ങിയിരുന്നു. കഴിഞ്ഞ 18 ദിവസത്തിനിടെ സ്‌പൈസ് ജെറ്റ് വിമാനത്തില്‍ സാങ്കേതിക തകരാര്‍ ഉണ്ടാകുന്ന എട്ടാമത്തെ സംഭവമാണിത്.

Next Story

RELATED STORIES

Share it