Latest News

മൂന്നുമാസത്തിനിടെ മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത് 767 കര്‍ഷകര്‍

മൂന്നുമാസത്തിനിടെ മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത് 767 കര്‍ഷകര്‍
X

മുംബൈ: മൂന്നുമാസത്തിനിടെ മഹാരാഷ്ട്രയില്‍ 767 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി സര്‍ക്കാര്‍ വെളിപ്പെടുത്തി. 2025 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലെ കര്‍ഷക ആത്മഹത്യയുടെ വിവരങ്ങളാണ് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചത്. ആത്മഹത്യയില്‍ അധികവും വിദര്‍ഭ മേഖലയിലാണ്. മഹാരാഷ്ട്രയിലെ കര്‍ഷക ആത്മഹത്യകളെപ്പറ്റി കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് സര്‍ക്കാര്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. ആത്മഹത്യ ചെയ്ത കര്‍ഷകരില്‍ 376 പേരുടെ കുടുംബങ്ങള്‍ സഹായധനത്തിന് അര്‍ഹരാണെന്നും മറ്റുള്ള 200 കര്‍ഷകര്‍ അര്‍ഹരല്ലെന്നും സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. പടിഞ്ഞാറന്‍ വിദര്‍ഭ, യവത്മാല്‍, അമരാവതി, അകോള, ബുല്‍ധാന, വാസിം എന്നിവിടങ്ങളിലായാണ് പ്രധാനമായും കര്‍ഷക ആത്മഹത്യകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Next Story

RELATED STORIES

Share it