- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജസ്ഥാനില്‍ മന്ത്രവാദിനിവേട്ടയുടെ പേരില്‍ സ്ത്രീകളെ പീഡിപ്പിക്കുന്നു; ഈ വര്‍ഷം ചാര്‍ജ് ചെയ്തത് 72 കേസുകള്‍
72 എണ്ണത്തില്‍ 36 ല്‍ മാത്രമാണ് ചാര്‍ജ് ഷീറ്റ് നല്‍കിയിട്ടുള്ളത്. തെളിവുകളില്ലാത്തതിനാല്‍ മറ്റ് കേസുകളില്‍ അവസാന റിപോര്‍ട്ട് ഇനിയും നല്‍കിയിട്ടില്ല.

ജെയ്പൂര്‍: രാജ്യം ചന്ദ്രയാന്‍ യുഗത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോഴും മന്ത്രവാദിനി വേട്ടയുടെ പേരില്‍ സ്ത്രീകളെ അപകടപ്പെടുത്തുന്നതിന്റെയും ലൈംഗികപീഡനത്തിനിരയാക്കുന്നതിനും കാര്യത്തില്‍ ഇന്നും ഒരു കുറവുമില്ല.
പുതുതായി പുറത്തവന്ന കണക്കുപ്രകാരം രാജസ്ഥാനില്‍ കഴിഞ്ഞ 2 വര്‍ഷത്തിനിടയില്‍ രാജസ്ഥാന്‍ വിച്ച് ഹണ്ടിങ് ആക്റ്റ്, 2015 അനുസരിച്ച് 72 കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇതില്‍ 25 കേസുകള്‍ ഭുല്‍വാര ജില്ലയിലും 15 എണ്ണം ഉദയ്പൂരില്‍ നിന്നു അഞ്ച് എണ്ണം അജ്മീറില്‍ നിന്നും 4 എണ്ണം വീതം ദുങ്കര്‍പൂര്‍, ബന്‍സ്വാര, രാജ്‌സമന്ദ് തുടങ്ങിയവിടങ്ങളില്‍ നിന്നുമാണ്.
72 എണ്ണത്തില്‍ 36 ല്‍ മാത്രമാണ് ചാര്‍ജ് ഷീറ്റ് നല്‍കിയിട്ടുള്ളത്. തെളിവുകളില്ലാത്തതിനാല്‍ മറ്റ് കേസുകളില്‍ അവസാന റിപോര്‍ട്ട് ഇനിയും നല്‍കിയിട്ടില്ല.
പോലിസ് കണക്കനുസരിച്ച് 10 എണ്ണത്തില്‍ അന്വേഷണം നടക്കുന്നു. ഇതുവരെ കഴിഞ്ഞ 2 വര്‍ഷത്തിനിടയില്‍ സ്ത്രീകളെ മര്‍ദ്ദിച്ചതിനും ലൈംഗികമായി പീഡിപ്പിച്ചതിനും 86 ദുര്‍മന്ത്രവാദികളെ അറസ്റ്റ് ചെയ്തു.
ഉദയ്പൂര്‍ ഐജി ബിനിത താക്കൂര്‍ പറയുന്നത് മിക്ക കേസുകളിലും അന്വേഷണം പൂര്‍ത്തിയായെന്നാണ്. കഴിയുന്ന മുറക്ക് കുറ്റപത്രം സമര്‍പ്പിക്കും. ഇത്തരം കേസുകള്‍ ശ്രദ്ധയില്‍ പെട്ടാന്‍ ഉടന്‍ സ്ഥലത്തേക്ക് പോലിസ് ടീമിനെ വിടാറുണ്ടെന്ന്് അവര്‍ പറഞ്ഞു.
ഇപ്പോള്‍ 72 കേസുകളേ ചാര്‍ജ് ചെയ്തിട്ടുളളുവെങ്കിലും യഥാര്‍ത്ഥ അവസ്ഥയെ ഈ കണക്കുകള്‍ പ്രതിനിധീകരിക്കുന്നില്ലെന്ന് ദലിത് ആക്റ്റിവിസ്റ്റ് ഭന്‍വാര്‍ പറയുന്നു. പല കേസുകളും ഇരകള്‍ ഭയമുള്ളതുകൊണ്ടുതന്നെ റിപോര്‍ട്ട് ചെയ്യാറില്ല. ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകളെയും വിധവകളെയും അവരുടെ സ്വത്ത് തട്ടിയെടുക്കുന്നതിനും മറ്റുമാണ് മന്ത്രവാദിനികളെന്ന് ആരോപിക്കുന്നത്.
ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകളെയും വിധവകളെയും അവരുടെ സ്വത്ത് തട്ടിയെടുക്കുന്നതിനും മറ്റുമാണ് മന്ത്രവാദിനികളെന്ന് ആരോപിക്കുന്നത്. അവര്‍ക്ക് ദുഷ്ടശക്തികളെ പാട്ടിലാക്കാന്‍ കഴിയുമെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയും ബലാല്‍സംഗം ചെയ്യുകയും പലപ്പോഴും കൊലപ്പെടുത്തുകയും ചെയ്യുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















