Latest News

രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 30,000 കടക്കാത്ത 7 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും

രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 30,000 കടക്കാത്ത 7 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം കുറയുമ്പോള്‍ ഇതുവരെ ആകെ രോഗബാധിതരുടെ എണ്ണം 30,000 കടക്കാത്ത 7 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളുമാണ് രാജ്യത്തുള്ളത്. മഹാരാഷ്ട്ര, കേരളം, കര്‍ണാടകം, ഒഡീഷ, ആന്ധ്ര, തമിഴ്‌നാട് തുടങ്ങിയ ആറ് സംസ്ഥാനങ്ങളിലാണ് ഭൂരിഭാഗം കൊവിഡ് രോഗികളുമുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കുറഞ്ഞുതുടങ്ങിയിട്ടുണ്ട്.

നാഗാലാന്‍ഡ്: ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനമായ നാഗാലാന്‍ഡില്‍ 26,690 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജൂലൈ 17 വരെയുള്ള കണക്കാണ് ഇത്. 20,829 പേര്‍ രോഗമുക്തരായി. 120 പേര്‍ മരിച്ചു.

മിസോറാം: മിസോറാമില്‍ ഇതുവരെ 26,476 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 24,875 പേര്‍ രോഗമുക്തരായി. 519 പേര്‍ മരിച്ചു.

സിക്കിം: സിക്കിമില്‍ 23,080 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 20,441 പേര്‍ രോഗമുക്തരായി. 319 പേര്‍ക്ക് ജീവഹാനിയുണ്ടായി.

ലഡാക്ക്: ജൂലൈ 17 വരെയുള്ള കണക്കനുസരിച്ച് 20,240 പേര്‍ക്കാണ് ലഡാക്കില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 19,929 പേര്‍ രോഗമുക്തരായി. 206 പേര്‍ മരിച്ചു.

ദാദ്ര, നാഗര്‍ ഹവേലി, ദാമന്‍, ദിയു:

ദാദ്ര, നാഗര്‍ ഹവേലി, ദാമന്‍, ദിയുവില്‍ 10,593 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തരുടെ എണ്ണം 10,573 ആയി. 4 പേര്‍ മരിച്ചു.

ലക്ഷദ്വീപ്

ലക്ഷദ്വീപില്‍ 11,000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരി്ചത്. 10,053 പേര്‍ രോഗമുക്തരായി. 49 പേര്‍ മരിച്ചു.

ആന്‍ഡമാന്‍ ആന്റ് നികോബര്‍ ഐലന്‍ഡ്

ആന്‍ഡമാനില്‍ ഇതുവരെ 7505 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 7360 പേര്‍ രോഗമുക്തരായി. 129 പേര്‍ മരിച്ചു.

Next Story

RELATED STORIES

Share it