Latest News

ഒറ്റപ്പനയില്‍ 62കാരി കൊല്ലപ്പെട്ട സംഭവം; കൂടുതല്‍ തെളിവുകള്‍ പുറത്ത്

വീട് കുത്തിത്തുറക്കാനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി

ഒറ്റപ്പനയില്‍ 62കാരി കൊല്ലപ്പെട്ട സംഭവം; കൂടുതല്‍ തെളിവുകള്‍ പുറത്ത്
X

അമ്പലപ്പുഴ: തോട്ടപ്പള്ളി ഒറ്റപ്പനയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന 62കാരി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. മരിച്ച സ്ത്രീയുടെ വാച്ചും രണ്ടാം പ്രതി അനീഷ കൊലപാതകസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും, വീട് കുത്തിത്തുറക്കാനുപയോഗിച്ച ആയുധങ്ങളും തെളിവെടുപ്പിനിടെ അന്വേഷണസംഘം കണ്ടെത്തി. ഒന്നാം പ്രതി തൃക്കുന്നപ്പുഴ മുട്ടേക്കാട്ടില്‍ സൈനുലാബ്ദീന്‍, ഇദ്ദേഹത്തിന്റെ ഭാര്യ അനീഷയാണ് രണ്ടാം പ്രതി. കരുനാഗപ്പള്ളി മൈനാഗപ്പള്ളിയില്‍ ഇവര്‍ ഒളിവില്‍ താമസിച്ചിരുന്ന വീട്ടില്‍ വെള്ളിയാഴ്ച ഇവരുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി.

തിങ്കളാഴ്ച വൈകുന്നേരംവരെയാണ് അനീഷയെ അമ്പലപ്പുഴ മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡിയില്‍ വിട്ടത്. സൈനുലാബ്ദീന്റെ കസ്റ്റഡി കാലാവധി നാലുദിവസത്തേക്കു നീട്ടുകയും ചെയ്തു. ഒറ്റപ്പനയിലെ കൊലപാതകം നടന്ന വീട്ടില്‍ സൈനുലാബ്ദീനുമായി അന്വേഷണസംഘം വെള്ളിയാഴ്ച തെളിവെടുത്തു. വീടിന്റെ അടുക്കളവാതില്‍ കുത്തിത്തുറന്നാണ് പ്രതികള്‍ അകത്തുകടന്നത്. ഇരുമ്പുപാരയും വെട്ടുകത്തിയുമുപയോഗിച്ചാണ് വാതില്‍ കുത്തിത്തുറന്നത്. ഇരുമ്പുപാര സ്ത്രീയുടെ വീട്ടില്‍നിന്നും കണ്ടെത്തി. വൈകുന്നേരമാണ് രണ്ടു പ്രതികളുമായി മൈനാഗപ്പള്ളിയിലെ വീട്ടില്‍ തെളിവെടുപ്പുനടത്തിയത്.

കൊലപാതകസമയത്ത് അനീഷ ധരിച്ചിരുന്ന വസ്ത്രങ്ങളും വെട്ടുകത്തിയും മരിച്ച സ്ത്രീയുടെ വാച്ചും ഇവിടെനിന്നും കണ്ടെടുത്തു. മോഷ്ടിച്ച കമ്മല്‍ വിറ്റ കരുനാഗപ്പള്ളിയിലെ ജ്വല്ലറിയിലുള്ളവര്‍ പ്രതികളെ തിരിച്ചറിഞ്ഞു. സംഭവം നടന്ന വീട്ടില്‍ രണ്ടു പ്രതികളുമായി ഇനിയും തെളിവെടുപ്പുനടക്കും. അമ്പലപ്പുഴ ഇന്‍സ്പെക്ടര്‍ എം പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പുനടന്നത്.

Next Story

RELATED STORIES

Share it