- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്തെ 61 ശതമാനം പ്രതിദിന കൊവിഡ് കേസുകളും 6 സംസ്ഥാനങ്ങളില്‍ നിന്ന്; മുന്നില്‍ കേരളം

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ 61 ശതമാനവും ആറ് സംസ്ഥാനങ്ങളില്‍ നിന്നാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. രാജ്യത്തെ 60.72 ശതമാനം പ്രതിദിന രോഗികളും കേരളം, മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍, രാജസഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് മന്ത്രാലയത്തിന്റെ റിപോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 44,489 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. അതില്‍ 6,491 ഉം കേരളത്തില്‍ നിന്നായിരുന്നു. മഹാരാഷ്ട്ര 6,159, ഡല്‍ഹി 5,246, പശ്ചിമ ബംഗാള്‍ 3,528, രാജസ്ഥാന്‍ 3,285, ഉത്തര്‍പ്രദേശ് 2,035 എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ പ്രതിദിന രോഗബാധിതരുടെ എണ്ണം.
രാജ്യത്തെ കൊവിഡ് മരണങ്ങളില്‍ 60.5 ശതമാനവും ആറ് സംസ്ഥാനങ്ങളില്‍ നിന്നാണ്. ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയവയാണ് ഈ സംസ്ഥാനങ്ങള്‍. ഡല്‍ഹിയിലാണ് കൂടുതല്‍ മരണങ്ങള്‍ നടന്നത്, 99 പേര്‍. മഹാരാഷ്ട്ര, 65, പശ്ചിമ ബംഗാള്‍ 51 എന്നിങ്ങനെയാണ് മറ്റുള്ളവ.
രാജ്യത്ത് 4,52,344 കൊവിഡ് കേസുകളാണ് നിലവിലുള്ളത്. ഇത് രാജ്യത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണത്തില്‍ 4.88 ശതമാനം വരും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















