സര്‍ക്കാറിന് 600 രൂപ, സ്വകാര്യ ആശുപത്രികള്‍ക്ക് 1200; ഭാരത് ബയോടെക് വാക്സിന് വില പ്രഖ്യാപിച്ചു
ഇതുവരെ കേന്ദ്ര സര്‍ക്കാരിന് ഡോസിന് 150 രൂപയ്ക്കാണ് വാക്സിന് നല്‍കിയത്
ന്യൂഡല്‍ഹി: ഭാരത് ബയോടെക് നിര്‍മിക്കുന്ന കൊവിഡ് വാക്സിനായ കൊവാക്സിന്റെ വില പ്രഖ്യാപിച്ചു. സംസ്ഥാനങ്ങള്‍ക്ക് 600 രൂപ നിരക്കില്‍ നല്‍കുമെന്ന് ഭാരത് ബയോടെക് പറഞ്ഞു. ഇത് സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപക്കാണ് വിതരണം ചെയ്യുക. കയറ്റുമതി ചെയ്യുന്ന ഡോസിന് 15 മുതല്‍ 20 വരെ ഡോളര്‍ ഈടാക്കുമെന്നും ഭാരത് ബയോട്ടെക് പ്രസ്താവനയില്‍ അറിയിച്ചു.
ഇതുവരെ കേന്ദ്ര സര്‍ക്കാരിന് ഡോസിന് 150 രൂപയ്ക്കാണ് വാക്സിന് നല്‍കിയത്. ഇനിയും ഉല്പാദിപ്പിക്കുന്നതിന്റെ പകുതിയില്‍ അധികവും കേന്ദ്രത്തിനു തന്നെ നല്‍കുമെന്നും പ്രസ്താവനയില്‍ പറയുന്നു. കൊവിഷീല്‍ഡ് വാക്സിന് സംസ്ഥാനങ്ങള്‍ക്ക് 400 രൂപ നിരക്കില്‍ നല്‍കാനായിരുന്നു തീരുമാനിച്ചത്. സ്വകാര്യ ആശുപത്രികള്‍ക്ക് ഇത് ഡോസിന് 600 രൂപ നിരക്കിലും ലഭ്യമായിരുന്നു. കേന്ദ്രസര്‍ക്കാറിന് 150 രൂപയ്ക്ക് നല്‍കുന്നത് കരാര്‍ അവസാനിക്കും വരെ തുടുരും.
RELATED STORIES
കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്; ബീച്ചിലേക്കുള്ള യാത്രയും കടലിലെ...
3 May 2024 11:53 AM GMTകൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; മൂന്ന് പേര് കസ്റ്റഡിയില്‍
3 May 2024 10:49 AM GMTഉഷ്ണതരംഗം: മദ്റസകള്‍ക്ക് മെയ് ആറ് വരെ അവധി
3 May 2024 10:36 AM GMTഫ്ളാറ്റില്‍നിന്ന് കുഞ്ഞിനെ പുറത്തേക്കെറിഞ്ഞത് മാതാവ്; യുവതി ലൈംഗിക...
3 May 2024 9:38 AM GMTയുവതിയെ ഹോട്ടലില്‍ കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്...
3 May 2024 8:55 AM GMTഫ്ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിഞ്ഞത് ആമസോൺ പാര്‍സല്‍ കവറില്‍;...
3 May 2024 8:53 AM GMT