Latest News

മുംബൈയില്‍ 60നില കെട്ടിടത്തിന് തീപിടിച്ചു; ഭയന്ന് ചാടിയ മുപ്പതുകാരന് ദാരുണാന്ത്യം

മുംബൈയില്‍ 60നില കെട്ടിടത്തിന് തീപിടിച്ചു; ഭയന്ന് ചാടിയ മുപ്പതുകാരന് ദാരുണാന്ത്യം
X

മുംബൈ: സെന്‍ട്രല്‍ മുംബൈയില്‍ 60നില കെട്ടിടത്തിന് തീപിടിച്ചു. തീപടരുന്നതുകണ്ട് ഭയന്ന് താഴേക്ക് ചാടിയ മുപ്പതുകാരന്‍ മരിച്ചു.വണ്‍ അവൈഘാന പാര്‍ക്ക് എന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. രാവിലെ പതിനൊന്നരയോടെ 19ാം നിലയിലാണ് തീ കണ്ടെത്തിയത്.

തീ പടരുന്നതുകണ്ട അരുണ്‍ തിവാരിയാണ് ഭയന്ന് താഴേക്ക് ചാടിയത്. പെട്ടെന്നു തന്നെ അദ്ദേഹത്തെ കെഇഎം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മേയര്‍ കിശോര്‍ പട്‌നെഗറും മുതിര്‍ന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി.

തീപിടിത്തിന്റെ കാരണം വ്യക്തമല്ല.

Next Story

RELATED STORIES

Share it