Latest News

ഡല്‍ഹിയില്‍ 6 വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു

ഡല്‍ഹിയില്‍ 6 വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു
X

ന്യൂഡല്‍ഹി: ഡല്‍ഹി രഞ്ജിത് നഗറില്‍ ആറ് വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു. പരിക്കേറ്റ പെണ്‍കുട്ടിയെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാവിലെ തൊട്ടടുത്ത സമൂഹ അടുക്കളയില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ പോകുന്നതിനിടയിലാണ് സംഭവം. വീട്ടിലെത്തിയ സമയത്ത് കനത്ത രക്തവാര്‍ച്ച കണ്ടാണ് കുട്ടിയെ കുടുംബം ആശുപത്രിയിലെത്തിച്ചത്.

ചികില്‍സിച്ച ഡോക്ടര്‍മാരാണ് ബലാല്‍സംഗം നടന്ന വിവരം കുടുംബത്തെ അറിയിച്ചത്. കൂലിത്തൊഴിലാളിയാണ് പിതാവ്.

സംഭവത്തില്‍ പോലിസ് കേസെടുത്തു. തൊട്ടടുത്ത സിസിടിവിയില്‍ നിന്ന് പ്രതിയുടെ ചിത്രം കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

ഡല്‍ഹി വനിതാ കമ്മീഷനും സംഭവത്തില്‍ ഇടപെട്ടു.

Next Story

RELATED STORIES

Share it