Latest News

നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് പൂനെയില്‍ 6 മരണം

നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് പൂനെയില്‍ 6 മരണം
X

പൂനെ; നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് പൂനെയില്‍ ആറ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ പെട്ടുപോയിടിട്ടുണ്ടെന്ന് റിപോര്‍ട്ടുണ്ട്. പൂനെ യെര്‍വാദ പ്രദേശത്താണ് സംഭവം.

വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. വലിയൊരു സ്ലാബ് തകര്‍ന്ന് താഴേക്ക് വീഴുകയായിരുന്നു. നിര്‍മാണത്തൊഴിലാളികളാണ് മരിച്ചത്.

സംഭവം നടന്ന ഉടന്‍ അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി.

ആറ് പേരെയാണ് ഇതുവരെ മരിച്ചനിലയില്‍ കണ്ടെത്തിയതെന്നും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയതായും യെര്‍വാദ പോലിസ് ഇന്‍സ്‌പെക്ടര്‍ യൂനുസ് ഷേക്ക് പറഞ്ഞു.

നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ സ്ലാബുകള്‍ നിര്‍മിക്കുന്നതിനിടയിലാണ് അപകടം നടന്നത്.

ബ്ലു ഗ്ലാസ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മാണപ്രവര്‍ത്തനത്തിന്റെ ചുമതല.

പരിക്കേറ്റവരെയും ആശുപത്രിയിലേക്ക് നീക്കി.

Next Story

RELATED STORIES

Share it