Big stories

24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 54,044 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആകെ രോഗബാധിതര്‍ 76 ലക്ഷം

24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 54,044 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആകെ രോഗബാധിതര്‍ 76 ലക്ഷം
X

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ രാജ്യത്ത് 54,044 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 717 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 76,51,108 ആയി.

ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് 7,40,090 സജീവ കേസുകളാണ് ഉള്ളത്. 67,95,103 പേര്‍ രോഗമുക്തരായി. ഇതുവരെ രാജ്യത്ത് 1,15,914 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

രാജ്യത്ത് രോഗവ്യാപനം ഏറ്റവും തീവ്രമായ മഹാരാഷ്ട്രയില്‍ നിലവില്‍ 1,74,755 പേരാണ് വിവിധ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. 13,92,308 പേര്‍ രോഗമുക്തിരായി. 42,453 പേര്‍ മരിച്ചു.

കര്‍ണാടകയില്‍ 1,03,964 സജീവ കേസുകളാണ് ഉള്ളത്. 6,62,329 പേര്‍ രോഗമുക്തരായി. 10,608 പേര്‍ക്ക് ജീവഹാനിയുണ്ടായി.

ഓക്‌സിജന്‍ സപ്പോര്‍ട്ട് വഴി ജീവന്‍ നിലനിര്‍ത്തുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതായി ആരോഗ്യമന്ത്രാലയംഅറിയിച്ചു.

സജീവ കേസുകളുടെ ആകെ 10 ശതമാനമാണ് അത്തരം രോഗികള്‍. സപ്തംബര്‍ 1 ാം തിയ്യതി ഓക്‌സിജന്‍ കൊടുത്ത് കഴിയേണ്ട രോഗികളുടെ എണ്ണം 43022 ആയിരുന്നു.

Next Story

RELATED STORIES

Share it