Latest News

50 കാരിയെ ബലാല്‍സംഗം ചെയ്ത കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍

50 കാരിയെ ബലാല്‍സംഗം ചെയ്ത കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍
X

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബുദാന്‍ ജില്ലയില്‍ ക്ഷേത്രത്തിലേക്ക് പോയ 50കാരിയെ പൂജാരിയും സഹായികളും ചേര്‍ന്ന് കൂട്ടബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി പിടിയില്‍. മുഖ്യ പ്രതിയായ സത്യനാരായണനെ വ്യാഴാഴ്ചയാണ് അറസ്റ്റുചെയ്തത്. കൂട്ടുപ്രതികളായ മറ്റ് രണ്ട് പേരെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു,


ഞായറാഴ്ച വൈകിട്ടാണ് 50കാരി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ക്ഷേത്രത്തിലേക്കു പോയ അംഗന്‍വാടി ജീവനക്കാരിയെ പൂജാരിയും സംഘവും ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സ്ത്രീയുടെ സ്വകാര്യ ഭാഗത്ത് പരിക്കേറ്റതായും കാലുകള്‍ക്ക് ഒടിവ് സംഭവിച്ചതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ക്ഷേത്രത്തിലെ പൂജാരിയും രണ്ടു അനുയായികളും ചേര്‍ന്ന് തന്റെ അമ്മയുടെ മൃതദേഹം വീട്ടില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി മകന്‍ പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.




Next Story

RELATED STORIES

Share it