എറണാകുളത്ത് ഇന്ന് 50 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 41 പേര്‍ക്കും സമ്പര്‍ക്കം വഴി

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 50 പേര്‍ക്ക്. അതില്‍ 41 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പിടിപെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ രോഗമുക്തിയും നേടി.
ജൂലായ് 5ന് രോഗം സ്ഥിരീകരിച്ച നെടുമ്പാശേരി വിമാനത്താവളത്തിലെ ജീവനക്കാരിയുടെ ബന്ധുവായ 65 വയസുള്ള നെടുമ്പാശേരി സ്വദേശിനി,10 വയസ്സുള്ള എടത്തല സ്വദേശി, കുട്ടിയുടെ അമ്മയ്ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു 19 വയസ്സുള്ള ചെല്ലാനം സ്വദേശി, 39 വയസ്സുള്ള ചെല്ലാനം സ്വദേശിനി, 46 വയസ്സുള്ള ചെല്ലാനം സ്വദേശിനി, 23 വയസ്സുള്ള ആലുവ മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളിയായ ജൂലൈ 3ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിനിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 40 വയസ്സുള്ള എളംകുന്നപ്പുഴ സ്വദേശിനി, 21 വയസ്സുള്ള കൂവപ്പടി സ്വദേശി, 24 വയസ്സുള്ള ചെല്ലാനം സ്വദേശിനി, 38 വയസ്സുള്ള ചെല്ലാനം സ്വദേശി, 38 വയസ്സുള്ള ചെല്ലാനം സ്വദേശിനി, 53 വയസ്സുള്ള ചെല്ലാനം സ്വദേശിനി, 10 വയസ്സുള്ള ചെല്ലാനം സ്വദേശി, ജൂലൈ 6ന് രോഗം സ്ഥിരീകരിച്ച മുളവുകാട് സ്വദേശിനിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 84, 74, 12 വയസ്സുള്ള മുളവുകാട് സ്വദേശികള്‍, 27 വയസ്സുള്ള ചെല്ലാനം സ്വദേശിനി, 7 വയസ്സുള്ള ചെല്ലാനം സ്വദേശി, 50 വയസ്സുള്ള തൃശൂര്‍ സ്വദേശിയായ വൈദികന്‍, 60 വയസ്സുള്ള കൊച്ചി സ്വദേശി, ജൂലായ് 4ന് രോഗം സ്ഥിരീകരിച്ച കടുങ്ങല്ലൂര്‍ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 44 വയസുള്ള കടുങ്ങല്ലൂര്‍ സ്വദേശി, ആലുവ മാര്‍ക്കറ്റിലെ െ്രെഡവറായ 43 വയസ്സുള്ള ചെങ്ങമനാട് സ്വദേശി, ജൂലായ് 3ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിനിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 36 വയസുള്ള എറണാകുളം ജനറല്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയായ ചോറ്റാനിക്കര സ്വദേശിനി,
ആലുവ മാര്‍ക്കറ്റിലെ ഓട്ടോ ഡ്രൈവറായ 40 വയസ്സുള്ള ചൂര്‍ണിക്കര സ്വദേശി, ജൂലായ് 4ന് രോഗം സ്ഥിരീകരിച്ച കടുങ്ങല്ലൂര്‍ സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള 39 വയസുള്ള കടുങ്ങല്ലൂര്‍ സ്വദേശി, 17 വയസ്സുള്ള ചെല്ലാനം സ്വദേശി, 31 വയസ്സുള്ള കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ശുചീകരണ ജോലിക്കാരനായ കളമശ്ശേരി സ്വദേശി, 25 വയസ്സുള്ളവെങ്ങോല സ്വദേശിനി, ഇന്നലെ രോഗം സ്ഥിരീകരിച്ച കവളങ്ങാട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 20, 47 വയസുള്ള കവളങ്ങാട് സ്വദേശിനികള്‍, ആലുവ മുനിസിപ്പാലിറ്റിയിലെ തൊഴിലാളിയായ 43 വയസ്സുള്ള ആലുവ സ്വദേശിനി, ജൂലൈ 7ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 48 വയസ്സുള്ള ചെല്ലാനം സ്വദേശി, 27 വയസുള്ള ചളിക്കവട്ടം സ്വദേശി, 40 വയസ്സുള്ള ചെല്ലാനം സ്വദേശിനി, 45 വയസ്സുള്ള ചെല്ലാനം സ്വദേശി, 24 വയസ്സുള്ള ചെല്ലാനം സ്വദേശി, 20 വയസ്സുള്ള ചെല്ലാനം സ്വദേശി, 53 വയസ്സുള്ള ആലുവ സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്. ജൂലൈ 9ന് ബാംഗ്ലൂര്‍ -കൊച്ചി വിമാനത്തിലെത്തിയ 29 വയസ്സുള്ള മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ബീഹാര്‍ സ്വദേശി,ജൂലൈ 6 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 23 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശി, ജൂലായ് 4ന് ജിദ്ദ- കൊച്ചി വിമാനത്തിലെത്തിയ 1,4 ,29 വയസുള്ള കാലടി സ്വദേശികള്‍, ജൂലായ് 2ന് ഡെല്‍ഹി- കൊച്ചി വിമാനത്തിലെത്തിയ 58 വയസുള്ള ഡെല്‍ഹി സ്വദേശി, ജൂലൈ 10 ന് റിയാദ്-കൊച്ചി വിമാനത്തിലെത്തിയ 63 വയസ്സുള്ള തൃശൂര്‍ സ്വദേശി, ജൂണ്‍ 25 ന് കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ 41 വയസുള്ള തേവര സ്വദേശി, ജൂണ്‍ 27 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ 54 വയസുള്ള ചെല്ലാനം സ്വദേശിനി എന്നിവരാണ് രോഗം ബാധിച്ച മറ്റുള്ളവര്‍.
ഇന്നലെ ആലപ്പുഴ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 8 ചെല്ലാനം സ്വദേശികളും ആലപ്പുഴ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 2 പേരും ഇടുക്കി ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരാളും നിലവില്‍ എറണാകുളത്താണ് ചികില്‍സയിലുള്ളത്. ഇന്ന് 5 പേര്‍ രോഗമുക്തി നേടി. ജൂണ്‍ 25ന് രോഗം സ്ഥിരീകരിച്ച 29 വയസുള്ള കോതമംഗലം സ്വദേശി, ജൂണ്‍ 19 ന് രോഗം സ്ഥിരീകരിച്ച 33 വയസുള്ള കോതമംഗലം സ്വദേശി, ജൂലൈ 1ന് രോഗം സ്ഥിരീകരിച്ച 24 വയസുള്ള കവളങ്ങാട് സ്വദേശിനി, ജൂണ്‍ 30 ന് രോഗം സ്ഥിരീകരിച്ച 27 വയസുള്ള കുന്നുകര സ്വദേശി, ജൂണ്‍ 29 ന് രോഗം സ്ഥിരീകരിച്ച 47 വയസുള്ള ആലപ്പുഴ സ്വദേശിയും രോഗമുക്തി നേടി. ഇന്ന് 1245 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 751 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 13,365 ആണ്. ഇതില്‍ 11,622 പേര്‍ വീടുകളിലും, 457 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1,286 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്ന് 67 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 19 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 367 ആണ്. ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 329 ആണ്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ 139 പേരും അങ്കമാലി അഡല്ക്‌സില്‍ 185 പേരും ഐ.എന്‍.എച്ച്.എസ് സഞ്ജീവനിയില്‍ 2 പേരും, സ്വകാര്യ ആശുപത്രിയില്‍ 3 പേരും ചികില്‍സയിലുണ്ട്. ഇന്ന് ജില്ലയില്‍ നിന്നും റൂട്ടീന്‍ പരിശോധനയുടെ ഭാഗമായി 463 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 540 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 50 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 1265 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
ജില്ലയിലെ സ്വകാര്യ ലാബുകളില്‍ ഇന്ന് 1725 സാംപിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
RELATED STORIES
താനൂര്‍ കനോലി കനാലില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMTശനിയാഴ്ച പ്രവര്‍ത്തിദിനം: തീരുമാനം നടപ്പാക്കിയെന്ന് വിദ്യാഭ്യാസമന്ത്രി
4 Jun 2023 7:48 AM GMTലത്തീന്‍ കത്തോലിക്ക മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ ജൂണ്‍ നാലിന്
3 Jun 2023 10:12 AM GMTകണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTബിജെപിയില്‍ അവഗണനയെന്ന്; സംവിധായകന് രാജസേനന് സിപിഎമ്മിലേക്ക്
3 Jun 2023 7:28 AM GMT