Latest News

ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് 432 കോടി വിലവരുന്ന ഹെറോയിന്‍ പിടികൂടി

ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് 432 കോടി വിലവരുന്ന ഹെറോയിന്‍ പിടികൂടി
X

ന്യൂഡല്‍ഹി: ഡയറക്ടറേറ്റ് ഓഫ് ഇന്ത്യന്‍ ഇന്റലിജന്‍സ് ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് 62 കിലോഗ്രാം ഹറോയിന്‍ പിടികൂടി. ഇതുവരെ നടന്നതില്‍ വച്ച് ഏറ്റവും വലിയ പിടിച്ചെടുക്കലാണ് ഇതെന്ന് ധനമന്ത്രാലയം അറിയിച്ചു. ഇതിന് ഏകദേശം 432 കോടി രൂപ വിലവരും.

സംഭവത്തില്‍ 3 പേരെ അറസ്റ്റ് ചെയ്തു. മൂന്നുപേരെയും റിമാന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഉഗാണ്ടയില്‍നിന്നെത്തിയ ചരക്കിനോടൊപ്പമാണ് ഹെറോയിന്‍ കണ്ടെത്തിയത്. ട്രോളിബാഗെന്ന മട്ടിലായിരുന്നു.

ബാഗുകളില്‍ ദ്വാരമുണ്ടാക്കിയാണ് ഹെറോയിന്‍ സൂക്ഷിച്ചിരുന്നത്.

രാമന്‍ നവജ്യോദ് തുടങ്ങി രണ്ട് പേരാണ് ചരക്കിനു പിന്നില്‍. ഇരുവരും പഞ്ചാബില്‍നിന്നുള്ളവരാണെങ്കിലും ഉഗാണ്ടയിലാണ്.

Next Story

RELATED STORIES

Share it