Latest News

41 രാജ്യങ്ങളിലെ പൗരന്മാർക്ക് യുഎസിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ നീക്കവുമായി ട്രംപ് ഭരണകൂടം

41 രാജ്യങ്ങളിലെ പൗരന്മാർക്ക് യുഎസിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ നീക്കവുമായി ട്രംപ് ഭരണകൂടം
X

41 രാജ്യങ്ങളിലെ പൗരന്മാർക്ക് യുഎസിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ നീക്കവുമായി ട്രംപ് ഭരണകൂടംവാഷിങ്ടൺ: 41 രാജ്യങ്ങളിലെ പൗരന്മാർക്ക് യുഎസിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി റിപോർട്ട്. ഔദ്യോഗിക ആഭ്യന്തര രേഖ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപോർട്ട് ചെയ്തത്.നിരവധി രാജ്യങ്ങളിലെ പൗരന്മാർക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തുന്നതിനെ കുറിച്ച് ഡോണൾഡ് ട്രംപ് ഭരണകൂടം പരിഗണിക്കുന്നുണ്ടെന്നാണ് ഔദ്യോഗി ആഭ്യന്തര മെമ്മോയിൽ നിന്ന് മനസ്സിലാവുന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇതുവരെ അംഗീകരിച്ചിട്ടില്ലാത്തതിനാൽ പട്ടിക താൽക്കാലികമാണെന്നും മാറ്റം വരാൻ സാധ്യതയുണ്ടെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞു.യാത്രാ നിരോധനം ഉദ്ദേശിക്കുന്ന 41 രാജ്യങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് മെമ്മോയിൽ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. പൂർണ വിസ സസ്പെൻഷൻ, വിനോദ സഞ്ചാരികളെയും വിദ്യാർഥികളെയും മറ്റു ചില വിസകളെയും ബാധിക്കുന്ന ഭാഗികമായ വിസ സസ്പെൻഷൻ, ചില രാജ്യങ്ങൾക്കുള്ള ഭാഗിക സസ്പെൻഷൻ എന്നിങ്ങനെയാണ് തരംതിരിവ്.തൻ്റെ ആദ്യഭരണകാലത്ത് ഏഴ് മുസ്‌ലിം രാജ്യങ്ങൾക്ക് ഡോണൾഡ് ട്രംപ് യാത്ര വിലക്കേർപ്പെടുത്തുകയും അത് സുപ്രിംകോടതിശരിവയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് മുൻ പ്രസിഡൻ്റ് ജോ ബൈഡൻ അത് പിൻവലിച്ചിരുന്നു. ഈ യാത്ര വിലക്ക് രാജ്യത്തിൻ്റെ രാഷ്ട്രീയ മനസ്സാക്ഷിക്ക് മേലുള്ള കളങ്കമാണെന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് ബൈഡൻ അന്നതു പിൻവലിച്ചത്.ജനുവരി 20ന്, ദേശീയ സുരക്ഷാ ഭീഷണികൾ തിരിച്ചറിയുന്നതിന് യുഎസിലേക്ക് പ്രവേശിക്കുന്ന വിദേശ പൗരന്മാർക്ക് കർശനമായ സുരക്ഷാ പരിശോധന വേണമെന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിലും ട്രംപ് ഒപ്പുവച്ചിരുന്നു.അഫ്ഗാനിസ്താൻ, ക്യൂബ, ഇറാൻ, ലിബിയ, ഉത്തര കൊറിയ, സോമാലിയ, സുഡാൻ, സിറിയ, വെനിസ്വേല, യെമൻ എന്നിവയാണ് വിസ പൂർണമായി നിർത്തിവച്ച രാജ്യങ്ങളുടെ പട്ടികയിലുള്ളത്.വിദ്യാർഥികൾ, വിനോദ സഞ്ചാരികൾ തുടങ്ങിയവർക്കുള്ള ഭാഗിക വിസ സസ്പെൻഷനിൽ ഉൾപ്പെടുന്ന രാജ്യങ്ങൾ എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാൻമർ, ദക്ഷിണ സുഡാൻ എന്നിവയാണ്.യൂ എസ് ചൂണ്ടിക്കാണിച്ച പോരായ്മകൾ പരിഹരിച്ചില്ലെങ്കിൽ ഭാഗികമായി വിസ സസ്പെൻഡ് ചെയ്യപ്പെടാൻ സാധ്യതയുള്ള രാജ്യങ്ങളാണ് അംഗോള, ആൻ്റിഗ്വ ആൻഡ് ബാർബുഡ, ബെലാറസ്, ബെനിൻ, ഭൂട്ടാൻ, ബുർക്കിനാഫാസോ, കാബോവെർഡേ, കംബോഡിയ, കാമറൂൺ, ചാഡ്, കോംഗോ, ഡൊമിനിക്ക, ഇക്വറ്റോറിയൽ ഗിനി, ഗാംബിയ, ലൈബീരിയ, മലാവി, മൗറിത്താനിയ, പാകിസ്താൻ, സെൻ്റ് കിറ്റ്സ് ആൾഡ് നെവിസ്, സെൻ്റ് ലൂസിയ, സാവോ ടോം ആൻഡ് പ്രിൻസിപ്പി, സിയറ ലിയോൺ, കിഴക്കൻ തിമോർ, തുർക്മെനിസ്താൻ, വാനു വാട്ടു എന്നിവ.

Next Story

RELATED STORIES

Share it