Latest News

സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു

സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു
X

ജലവാര്‍: സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു. രാജസ്ഥാനിലെ ജലവാറിലാണ് സംഭവം. അപകടത്തില്‍ 17പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ കുട്ടികള്‍ ക്ലാസിലേക്ക് എത്തുന്നതിനിടെയാണ് അപകടം നടക്കുന്നത്.

നിലവില്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പോലfസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം. പലരും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു. പല വിദ്യാര്‍ഥികളുടെയും പരിക്കുകള്‍ ഗുരുതരമാണ്. മൂന്നോ നാലോ പേരുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്ടുകള്‍.

പരിക്കേറ്റ കുട്ടികളുടെ ചികില്‍സ സര്‍ക്കാര്‍ വഹിക്കുമെന്നും മേല്‍ക്കൂര എങ്ങനെ തകര്‍ന്നുവെന്ന് കണ്ടെത്താന്‍ ഉന്നതതല അന്വേഷണം നടത്തുമെന്നും രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവര്‍ പറഞ്ഞു.ജില്ലാ കളക്ടറില്‍ നിന്ന് വിശദമായ വിശദീകരണം സ്വീകരിച്ച മന്ത്രി, ദുരിതാശ്വാസ, രക്ഷാ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Next Story

RELATED STORIES

Share it