Latest News

ഷോപ്പിയാനില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; നാല് സായുധര്‍ കൊല്ലപ്പെട്ടു

ഷോപ്പിയാനില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; നാല് സായുധര്‍ കൊല്ലപ്പെട്ടു
X

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് സായുധര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ ദ്രാച്ച് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ ജയ്‌ഷെ ഇ മുഹമ്മദ് ബന്ധമുള്ളവരാണെന്നും ഒരാള്‍ ലഷ്‌കറെ ത്വയ്യിബ പ്രവര്‍ത്തകനാണെന്നും കശ്മീര്‍ എഡിജിപി വിജയ് കുമാര്‍ പറഞ്ഞു. മൂളുവില്‍ രണ്ടാമത്തെ ഏറ്റുമുട്ടല്‍ നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

കൊല്ലപ്പെട്ട മൂന്ന് ജെയ്‌ഷെ പ്രവര്‍ത്തകരില്‍ രണ്ടുപേര്‍ ഹനാന്‍ ബിന്‍ യാക്കൂബ്, ജംഷെഡ് എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ അടുത്തിടെ പുല്‍വാമയില്‍ സ്‌പെഷ്യല്‍ പോലിസ് ഓഫിസറെയും ഒരു തൊഴിലാളിയെയും കൊലപ്പെടുത്തിയതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയും ഷോപ്പിയാനിലെ ദ്രാച്ച്, മൂലു മേഖലകളില്‍ സുരക്ഷാസേന പ്രത്യേക ഓപറേഷന്‍ ആരംഭിച്ചിരുന്നു.4 Terrorists Killed In Back-To-Back Encounters In Kashmir's Shopian

Next Story

RELATED STORIES

Share it