- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓട്ടോയുടെ മുകളിലേക്ക് മണല്‍ ലോറി മറിഞ്ഞു; മൂന്ന് വിദ്യാര്‍ഥികളടക്കം നാല് മരണം

റായ്ഗഢ്: മണലുമായി പോയ ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ റായ്ഗഢില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. പരീക്ഷ എഴുതിയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്ന് വിദ്യാര്‍ഥികളും ഓട്ടോറിക്ഷ ഡ്രൈവറുമാണ് മരിച്ചത്. എല്ലാവരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലിസ് അറിയിച്ചു. മൃതദേഹങ്ങള്‍ പോലിസെത്തി പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.
രാത്രി 7.10 ഓടെ ചോലെ ഗ്രാമത്തില്‍ രണ്ട് വാഹനങ്ങളും പൊലാദ്പൂരിലേക്ക് പോവുമ്പോഴാണ് അപകടമുണ്ടായതെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അമിതവേഗതയിലെത്തിയ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഓട്ടോറിക്ഷയിലുണ്ടായിരുന്ന നാലുപേരും തല്‍ക്ഷണം മരിച്ചതായി അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതായി റായ്ഗഢ് ജില്ലയുടെ ചുമതലയുള്ള വ്യവസായ മന്ത്രി ഉദയ് സാമന്ത് പറഞ്ഞു.
RELATED STORIES
റോഡില് വീണ പോസ്റ്റില് ബൈക്ക് തട്ടി ഉസ്താദ് മരിച്ചു; മേല്ശാന്തിക്ക്...
24 May 2025 5:58 AM GMTബംഗളൂരു മെട്രോയില് യാത്ര ചെയ്യുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്...
24 May 2025 5:32 AM GMTഎട്ടുവയസുകാരിയെ പിതാവ് കൊടുവാള് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് ആരോപണം
24 May 2025 5:15 AM GMTകൊടുങ്ങല്ലൂരില് വഞ്ചി മറിഞ്ഞ് രണ്ട് പേരെ കാണാതായി
24 May 2025 5:06 AM GMTപൊതുശ്മശാനത്തില് എന്എസ്എസ്സിന് 20 സെന്റ് അനുവദിച്ച് പാലക്കാട് നഗരസഭ; ...
24 May 2025 5:02 AM GMTസാമ്പത്തിക ഇടപാടിനെച്ചൊല്ലി തര്ക്കം; റാപ്പര് ഡബ്സി അറസ്റ്റില്
24 May 2025 4:49 AM GMT